പൊതുമരാമത്ത് വകുപ്പ് ഊരാളുങ്കല്‍ കോര്‍പറേറ്റീവ് സൊസൈറ്റിക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തി അനുവദിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ മറുപടിയിൽ പ്രതികരിച്ച് മുൻമന്ത്രി വി എൻ വാസവൻ. ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ നിലവാരമുണ്ടെന്ന് ഇപ്പോൾ മറുപടി നൽകിയതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തികളെല്ലാം തന്നെ കര്‍ശനമായ ഗുണനിലവാര പരിശോധന കര്‍ശനമായി പാലിക്കുന്നുണ്ടെന്നാണ് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ സഭയിൽ പറഞ്ഞത്. ഊരാളുങ്കലിന് ക്രമവിരുദ്ധമായി കരാറുകള്‍ നല്‍കുന്നെന്ന മുൻ സർക്കാരിനെതിരായ ആരോപണത്തില്‍ മലക്കംമറിഞ്ഞിരിക്കുകയാണ് യുഡിഎഫ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നയിച്ച ആരോപണങ്ങള്‍ തിരുത്തിയാണ് നിയമസഭയില്‍ മന്ത്രി മറുപടി നൽകിയത്. ക്രമവിരുദ്ധ കരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പൊതുമരാമത്ത് മന്ത്രി സഭയിൽ വ്യക്തമാക്കി.ALSO READ: സ്ത്രീ സുരക്ഷാപദ്ധതിയിൽ ചർച്ച വേണ്ട; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സർക്കാർപിന്നാലെ ആയിരുന്നു വി എൻ വാസവന്റെ പ്രതികരണം. ഊരാളുങ്കൽ സഹകരണ മേഖലയിൽ അഭിമാനമാണെന്നും ലോകോത്തര നിലവാരമുള്ള നിർമാണമാണ് ഊരാളുങ്കൽ കാഴ്ചവയ്ക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഞങ്ങൾ ഇക്കാര്യം പറഞ്ഞപ്പോൾ അന്ന് പ്രതിപക്ഷം പരിഹാസത്തോടെയാണ് കണ്ടത്. ഊരാളുങ്കലിനെ വിമർശിച്ചവർ നിലവാരമുണ്ടെന്ന് ഇപ്പോൾ മറുപടി നൽകിയതിൽ സന്തോഷമുണ്ട്. വൈകിയാണെങ്കിലും ബോധോദയം ഉണ്ടായെന്നും വി എൻ വാസവൻ പരിഹസിച്ചു.The post ഊരാളുങ്കലിനെ വിമർശിച്ചവർ തന്നെ നിലവാരമുണ്ടെന്ന് ഇപ്പോൾ പറഞ്ഞതിൽ സന്തോഷം, വൈകിയാണെങ്കിലും ബോധോദയം ഉണ്ടായി: വി എൻ വാസവൻ appeared first on Kairali News | Kairali News Live.