വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിന് ശേഷം അതിനെതിരെ ശക്തമായ വിമർശനമുയർന്നപ്പോൾ നേരെ മലക്കം മറിഞ്ഞ യുഡിഎഫ് സർക്കാരിന് വസ്തുതകൾ നിരത്തി വിശദീകരണവുമായി രംഗത്ത് വന്നിരിക്കയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ കെജെ ജേക്കബ്ബ്.ബെക്കാഡി ബ്രീസർ നികുതിയിളവ് കൊടുത്ത് കേരളത്തിലെത്തിച്ചത് സിപിഎം സംസ്‌ഥാന സെക്രട്ടറി ഗോവിന്ദൻ മാഷാണെന്ന ആരോപണത്തിന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വസ്തുതാപരമായ മറുപടി നൽകുകയാണ് കെജെ ജേക്കബ്.ഇതുവരെ കിട്ടിയ വിവരമനുസരിച്ചു ബെക്കാഡി ആദ്യം കത്തെഴുതുന്നത് 2015-ൽ. അന്ന് ബെവ്കോയ്ക്കാണ് കത്ത്. ആരാണ് ഭരിക്കുന്നത്? അറിയില്ല. പിന്നെ 2017ൽ. എൽഡിഎഫ് ഭരണം; ടി പി രാമകൃഷണൻ മന്ത്രി. (ഇപ്പോൾ പേരുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി). കത്ത് സർക്കാർ സംവിധാനത്തിലേക്ക് പോകുന്നു; എക്സൈസ് കമ്മിഷണർ എതിർക്കുന്നു; ടാക്സ് സെക്രട്ടറി അനുകൂലിക്കുന്നു. തീരുമാനമാകുന്നില്ല. (ഈ കമ്മീഷണറുടെയും സെക്രട്ടറിയുടേയുമൊക്കെ മുകളിൽ തീരുമാനമെടുക്കാവുന്ന സംവിധാനമാണ് മന്ത്രിസഭ എന്നാരും പറയില്ല)പിന്നെ 2021-ൽ. എൽ ഡി എഫ് സർക്കാർ, ഗോവിന്ദൻ മാഷ് മന്ത്രി. വീണ്ടും കത്തു വരുന്നു; അത് പരിശോധിക്കാനയക്കുന്നു; വീര്യത്തിന്റെ കാറ്റഗറിയുണ്ടാക്കാൻ നിർദ്ദേശം കൊടുക്കുന്നു. പ്രത്യേകിച്ച് ഒന്നും നടക്കുന്നില്ല.also read; സ്ത്രീ സുരക്ഷാപദ്ധതിയിൽ ചർച്ച വേണ്ട; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ച് സർക്കാർപിന്നെ 2023-ൽ. എൽഡിഎഫ് സർക്കാർ. എം ബി രാജേഷ് മന്ത്രി. എക്സൈസ് നയമുണ്ടാക്കുന്നു; അതനുസരിച്ചു ബ്രീസർ അനുവദിക്കാവുന്ന വിധത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന് കാറ്റഗറിയുണ്ടാക്കുന്നു. ഒപ്പം കാർഷികോല്പന്നങ്ങളിൽനിന്നുണ്ടാക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിനും. കത്തു വീണ്ടും വരുന്നു. പക്ഷെ എക്സൈസ് വകുപ്പും ധനകാര്യവകുപ്പും ആലോചിച്ചു സാമൂഹ്യപ്രത്യാഘാതം, നികുതി നഷ്ടം എന്നിവ പരിഗണിച്ചു സ്പിരിറ്റിൽനിന്നുണ്ടാക്കുന്ന വിദേശമദ്യത്തിനു അനുമതി കൊടുക്കണ്ടതില്ല എന്ന ആലോചന വരുന്നു. നയമുണ്ടെങ്കിലും ഫയൽ അവിടെക്കിടക്കുന്നു. നികുതിയിളവ് കൊടുക്കുകവഴി സർക്കാർ ഖജനാവിൽ എത്തേണ്ട കോടിക്കണക്കിനു രൂപ ഡിസ്റ്റിലറികൾക്ക് എത്തിക്കാനാണ് നീക്കം, അതിൽ അഴിമതിയുണ്ടെന്നു അന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.യു ഡി എഫ് ജയിക്കുന്നു. സതീശൻ മുഖ്യമന്ത്രി. പിന്നെ കത്തൊന്നും വേണ്ട. ഫയലിനു മണിക്കൂറുകൾകൊണ്ട് ജീവൻ വയ്ക്കുന്നു. “സർക്കാർ ഖജനാവിൽ എത്തേണ്ട കോടിക്കണക്കിനു രൂപ ഡിസ്റ്റിലറികളിൽ എത്തിക്കാൻ” പാകത്തിൽ ബ്രീസർ വിഭാഗത്തിൾപ്പെടുന്ന മദ്യങ്ങൾക്കു ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനു സാധാരണ ചുമത്തുന്ന നികുതിയുടെ പകുതി മതിയെന്ന് തീരുമാനിക്കുന്നു; ബജറ്റിൽ വരുന്നു.എക്സൈസ് നയം വേണ്ട. എക്സൈസ് മന്ത്രി വേണ്ട.മദ്യനയം യു ഡി എഫ് തീരുമാനിക്കുമെന്ന് സതീശൻ നിയമസഭയിൽ. പക്ഷെ ഫിനാൻസ് ബില്ലിൽ ബ്രീസർ വിഭാഗത്തിന് പകുതി നികുതി. കേരളത്തിൽ വിൽക്കാൻ ഇനിയധികം കടമ്പകളില്ല. അതെന്തിനാണ് അന്നെതിർത്ത അഴിമതി ആരോപിച്ച നികുതിയിളവ് ഇപ്പോൾ കൊടുക്കുന്നത് എന്നാരെങ്കിലും ചോദിച്ചാൽ? അതിനു ചോദിച്ചിട്ടുവേണ്ടേ? ഡിസ്റ്റിലറികൾക്ക് കിട്ടുമായിരുന്ന കോടിക്കണക്കിനു രൂപ സർക്കാർ ഖജനാവിൽ ഇപ്പോൾ എത്തുമോ എന്ന് ചോദിച്ചാൽ?അതിനു ചോദിക്കണ്ടേ? വീര്യം കുറഞ്ഞ മദ്യം വിറ്റു പണമുണ്ടാക്കി അതുകൊണ്ട് യുവാക്കൾക്ക് വേണ്ടി പദ്ധതികളുണ്ടാക്കാനാണ് സതീശന്റെ പരിപാടി എന്ന് കോൺഗ്രസ് വക്താവ് ടെലിവിഷനിൽ പറയുന്നു. മദ്യവും ലോട്ടറിയും വിറ്റാണ് കേരളം ജീവിക്കുന്നതെന്ന പരിഹാസത്തിനു ഇപ്പോൾ എന്താണെന്നു മറുപടി എന്ന് ചോദിച്ചാൽ? അതിനു ചോദിച്ചിട്ടു വേണ്ടേ? പക്ഷെ ആരാണ് ബ്രീസർ കേരളത്തിലെത്തിച്ചത്? അത് ഗോവിന്ദൻ മാഷ്.ഈ വസ്തുതകളെല്ലാം വിശകലനം ചെയ്തുകൊണ്ട് തന്നെ സിപിഎമ്മിനെതിരായ വ്യാജ പ്രചരണങ്ങളെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. തങ്ങൾക്കു ചുറ്റും കഥകളുണ്ടാകുന്നത് എങ്ങനെയെന്നും അതെങ്ങനെയാണ് പരക്കുന്നതെന്നും എന്തെങ്കിലുമൊരു ധാരണ സിപിഎം നേതൃത്വത്തിനുള്ളതായി ഇതുവരെ ലക്ഷണങ്ങളൊന്നുമില്ലെന്ന് കെജെ ജേക്കബ്ബ് വ്യക്തമാക്കുന്നു.The post 2023ൽ വിദേശമദ്യത്തിനു അനുമതി നിഷേധിച്ചത് എൽഡിഎഫ് സർക്കാർ; ബെക്കാഡി കേരളത്തിലെത്തിച്ചത് ആര് ? മറുപടിയുമായി കെജെ ജേക്കബ്ബ് appeared first on Kairali News | Kairali News Live.