ഇന്ന് നടക്കുന്ന ഇന്ത്യയും അയർലൻഡും തമ്മിലുള്ള ആദ്യ ടി 20 മത്സരത്തിന് മുന്നോടിയായി വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റത്തെ പാട്ടി സൂചന നൽകി ബാറ്റിംഗ് പരിശീലകൻ സീതാൻഷു കൊട്ടക്. ഇന്ത്യ ലോക കിരീടം നിലനിർത്തിയതിനു പിന്നാലെ നടക്കുന്ന ടി 20 പരമ്പരയിൽ കിരീട വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച താരങ്ങളല്ല ശ്രദ്ധാകേന്ദ്രം , പകരം കഴിഞ്ഞ ഐപിഎൽ സീസണിൽ തരംഗമായ പതിനഞ്ചുകാരൻ ആണ്.താരം പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറുമോ എന്നതിനെ പറ്റിയുള്ള അഭ്യൂഹങ്ങളാണ് മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. താരം ഇന്ന് അരങ്ങേറ്റം കുറിക്കുമെന്നും ഇങ്ങനെയെങ്കിൽ ടീമിലെ സ്ഥാനം തെറിക്കുക ആരായുടേതാകും എന്നതിനെ പറ്റി വ്യാപകമായ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്ത്യൻ പരിശീലകൻ.Also Read:വനിതാ ടി 20 ലോകകപ്പിൽ ബംഗ്ലാദേശിനെ അഞ്ചു വിക്കറ്റിന് തകർത്ത് ഇന്ത്യവൈഭവിന് അവസരം നൽകാൻ വേണ്ടി ഇതിനകം റൺസ് നേടിയ ഒരാളെ ഒഴിവാക്കണമെന്ന് പറയുന്നത് ശരിയല്ലെന്നാണ് ബെൽഫാസ്റ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞത്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും പുതുതായി നിയമിതനായ നായകൻ ശ്രേയസ് അയ്യരും പ്ലെയിങ് ഇലവനിൽ കാര്യത്തിൽ തീരുമാനം എടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ ഇന്ത്യൻ ടോപ് ഓർഡർ ബാറ്റർമാർ എല്ലാം തന്നെ മാരക ഫോമിലാണ്. അഭിഷേക് ശർമ്മയും ഇഷാൻ കിഷനും റാങ്കിങ്ങിൽ ആദ്യ രണ്ടു സ്ഥാനങ്ങളിലാണെങ്കിൽ ലോകകപ്പിലെ പ്ലയെർ ഓഫ് ദി ടൂര്ണമെന്റായ സഞ്ജു സാംസൺ ഐപിഎല്ലിൽ ചെന്നൈയ്ക്കായി ഒരു പിടി മികച്ച പ്രകടനങ്ങൾ നടത്തിയ ശേഷമാണു ഇന്ത്യൻ കുപ്പായത്തിലേക്കു തിരികെ എത്തുന്നത്.The post ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശി ഇന്ന് അരങ്ങേറ്റം കുറിക്കുമോ? നിലപാട് വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ appeared first on Kairali News | Kairali News Live.