യു പിയില്‍ ബുള്‍ഡോസര്‍ രാജ്; മസ്ജിദ് പൊളിച്ചു

Wait 5 sec.

ലക്നോ | ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍രാജ്. സംഭല്‍ ജില്ലയില്‍ മസ്ജിദ് രാത്രിയില്‍ പൊളിച്ചുനീക്കി. നഖാസ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കസേര്‍വ ഗ്രാമത്തിലെ മുസ്തഫ ഖാദിരി മസ്ജിദ് ആണ് പൊളിച്ചുമാറ്റിയത്. സര്‍ക്കാര്‍ ഭൂമിയിലാണ് മസ്ജിദെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പള്ളി പൂര്‍ണമായും പൊളിച്ചത്.ശ്മശാനത്തിനായി മാറ്റിവെച്ച ഗ്രാമസഭാ ഭൂമിയിലാണ് മസ്ജിദെന്നും അനധികൃത നിര്‍മാണമാണെന്നുമാണ് ജില്ലാ ഭരണകൂടം പറയുന്നത്. വിഷയം പരിശോധിക്കുന്നതിനായി കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് ഭരണകൂട നീക്കം. സാഹചര്യങ്ങള്‍ വിലയിരുത്തി സംസ്ഥാന നേതൃത്വത്തിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രതിനിധി സംഘം അറിയിച്ചു.സര്‍ക്കാര്‍ നീക്കം ചോദ്യംചെയ്ത് പ്രതിപക്ഷ കക്ഷികളായ കോണ്‍ഗ്രസ്സും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തി. സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച എസ് പി നേതാവ് സിയാ ഉര്‍ റഹ്മാന്‍ ബാര്‍ഖ്, മസ്ജിദ് നില്‍ക്കുന്ന ഭൂമി സര്‍ക്കാറിന്റേതല്ലെന്നും വഖ്ഫ് ബോര്‍ഡിന്റേതാണെന്നും വ്യക്തമാക്കി. നിയമ നടപടികള്‍ പാലിക്കാതെയാണ് ഭരണകൂടം ധൃതിപിടിച്ച് പള്ളി തകര്‍ത്തതെന്ന് ബാര്‍ഖ് ആരോപിച്ചു.Content Highlights:A mosque has been demolished in Uttar Pradesh as part of the controversial bulldozer action. The incident has triggered widespread tension and significant political debate across the state. Authorities claim the structure was illegal, while locals and critics strongly protest the move.