ഗോത്ര ബന്ധു അധ്യാപകമാരുടെ സമരം; സമരക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച് പൊലീസ്

Wait 5 sec.

ഗോത്ര ബന്ധു അധ്യാപകമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നപ്പോൾ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റു ചെയ്യാനുള്ള പോലീസ് ശ്രമം തടഞ്ഞ് അധ്യാപികമാർ. കലക്ടറും എഡിഎമ്മും വിളിച്ചുചേർത്ത യോഗത്തിൽ മന്ത്രി തുളസി ചർച്ചയ്ക്ക് വരും വരെ സമരം തുടരുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചു.അതേസമയം സിപിഐഎം സംഘടന നേതാക്കൾ സ്ഥലത്തെത്തി ഗോത്ര ബന്ധു അധ്യാപകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ മാത്രം മുന്നറിയിപ്പില്ലാതെ 241 അധ്യാപകരെയാണ് സർക്കാർ പിരിച്ചുവിട്ടത്. ഇതോടെ കുടുംബങ്ങളും വിദ്യാർത്ഥികളും അനിശ്ചിതത്വത്തിലായ അവസ്ഥയാണ് നിലവിലുള്ളത്. ഇതോടെയാണ് അധ്യാപകർ ​ഗത്യന്തരമില്ലാതെ നിരാഹാര സമരത്തിലേക്ക് കടന്നത്.The post ഗോത്ര ബന്ധു അധ്യാപകമാരുടെ സമരം; സമരക്കാരെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച് പൊലീസ് appeared first on Kairali News | Kairali News Live.