മുഖ്യമന്ത്രി വി ഡി സതീശന്റെ ധാരണകളെല്ലാം തെറ്റാണെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീയിൽ നിന്ന് ഒരു രൂപപോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ നീക്കം കേന്ദ്രവുമായുള്ള ഡീലിന്റെ ഭാഗമാണെന്നും ശിവൻകുട്ടി വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറിയെന്ന് വി ശിവൻകുട്ടി. ചട്ടങ്ങൾ അനുസരിച്ചു വേണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ മേയറും ഡെപ്യൂട്ടി മേയറും രാജിവയ്ക്കണമെന്നും ശിവൻകുട്ടി ആവശ്യപ്പെട്ടു.ബിജെപിയുടെ 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയിട്ടുണ്ടെന്നും നിയമം പഠിപ്പിക്കാൻ വരുന്ന ബിജെപിക്ക് അടിസ്ഥാന നിയമങ്ങൾ അറിയില്ലെന്നും ശിവൻകുട്ടി വിമർശിച്ചു.സത്യപ്രതിജ്ഞ വഴി ഭരണഘടനയും ലംഘിച്ചിരിക്കുകയാണ്.മോദി വന്നിട്ടും ബ്ലൂ പ്രിന്റ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.മാസങ്ങൾ കഴിഞ്ഞിട്ടും ബ്ലൂ പ്രിന്റ് എവിടെ എന്ന് അറിയില്ല.സത്യപ്രതിജ്ഞാ വീഴ്ച അബദ്ധത്തിൽ പറ്റിയത് അല്ല. ജനങ്ങളുടെ പ്രശ്നത്തെ നോക്കാതെ അനാവശ്യ വിവാദം ഉണ്ടാക്കാൻ ആണ് ബിജെപി നഗരസഭയിൽ ശ്രമിക്കുന്നത്. ധൃതിപിടിച്ച് ഇന്ന് 4.30 ക്ക് നഗരസഭയിലെ ഏതോ റൂമിൽ കൊണ്ടുപോയി സത്യപ്രതിജ്ഞ ചെയ്യാൻ പോകുന്നു എന്നാണ് അറിഞ്ഞത്. അത് അംഗീകരിക്കാൻ കഴിയില്ല.also read:‘മുഖ്യമന്ത്രിയെ വി എം സുധീരൻ തന്നെ ഓർമിപ്പിക്കുന്നു’; യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് കെ എൻ ബാലഗോപാൽ എംഎൽഎനേരത്തെ ചെയ്തതുപോലെതന്നെ സത്യപ്രതിജ്ഞ ചെയ്യണം.20 കൗൺസിലർമാർ പങ്കെടുത്തശേഷം എടുത്ത തീരുമാനങ്ങളെല്ലാം റദ്ധാക്കണം.സത്യപ്രതിജ്ഞയിൽ ഇത്രയും വലിയ വീഴ്ച സംഭവിച്ചതിൽ അതിന്റെ ധാർമികത ഉൾക്കൊണ്ട് മേയർ രാജിവെക്കണം. തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ട കോർപ്പറേഷനായി മാറി.ചട്ടങ്ങൾ അനുസരിച്ചു വേണം സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാൽ കോർപ്പറേഷൻ സെക്രട്ടറിക്ക് ഇതുമായി ബന്ധപ്പെട്ട് കത്ത് നൽകിയിട്ടില്ല എന്നാണ് അറിഞ്ഞത്. സുഗതൻ വിഷയത്തിൽ മേയർ ഹാജർ ബുക്ക് തിരുത്താൻ ശ്രമം നടത്തുന്നുണ്ടെന്നും ശിവൻകുട്ടി വിമർശിച്ചു.The post പിഎം ശ്രീ; മുഖ്യമന്ത്രിയുടേത് തെറ്റായ ധാരണകൾ, സംസ്ഥാന സർക്കാരിന്റെ നീക്കം കേന്ദ്രവുമായുള്ള ഡീലിന്റെ ഭാഗമെന്ന് വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.