ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

Wait 5 sec.

ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനെതിരെ പൊലീസ് അതിക്രമം. സമരഗേറ്റിന് മുന്നിൽ മാർച്ച് തടഞ്ഞ പൊലീസ് വിദ്യാർത്ഥികൾക്കെതിരെ ലാത്തിച്ചാർജും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കേപ്, ഐഎച്ച്ആർഡി കോളേജുകളിലെ ഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ സമരം.മദ്യക്കച്ചവടക്കാരെ സഹായിക്കാനായി സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കുന്ന സർക്കാർ വിദ്യാർത്ഥികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ചായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടറിയറ്റ് മാർച്ച്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.യാതൊരു പ്രകോപനവുമില്ലാതെ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശിയതോടെ സ്ഥിതി വഷളായി. പൊലീസ് ബ്ലേഡ് ഉപയോഗിച്ച് വിദ്യാർത്ഥികളെ മുറിവേൽപ്പിച്ചതായി എസ്എഫ്ഐ ആരോപിച്ചു. ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെ തല്ലിയൊതുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് പറഞ്ഞു.also read:പിഎം ശ്രീ; മുഖ്യമന്ത്രിയുടേത് തെറ്റായ ധാരണകൾ, സംസ്ഥാന സ‌‍ർക്കാരിന്റെ നീക്കം കേന്ദ്രവുമായുള്ള ഡീലിന്റെ ഭാ​ഗമെന്ന് വി ശിവൻകുട്ടിപൊലീസിൻറെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. എംഎൽഎമാരായ പിഎ മുഹമ്മദ് റിയാസ്, വി ജോയ് എന്നിവർ സ്ഥലത്തെത്തി വിദ്യാർത്ഥികളുമായും പൊലീസ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. വിദ്യാർത്ഥി മാർച്ചിനെതിരെ പൊലീസ് നടത്തിയ അതിക്രമത്തിൽ എസ്എഫ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളാണ് മാർച്ചിൽ പങ്കെടുത്തത്.The post ഫീസ് വർധന വിഷയത്തിൽ എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് അതിക്രമം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക് appeared first on Kairali News | Kairali News Live.