കൊല്‍ക്കത്തയില്‍ നിര്‍മ്മാണത്തിനിടെ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; മൂന്ന് മരണം

Wait 5 sec.

കൊല്‍ക്കത്ത| കൊല്‍ക്കത്തയിലെ തരാതല പ്രദേശത്ത് നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് മൂന്ന് മരണം. 30 തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പത്തുപേരെ രക്ഷപ്പെടുത്തിയതായും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും കൊല്‍ക്കത്ത പോലീസ് അറിയിച്ചു.മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിരവധി തൊഴിലാളികള്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴാണ് ഇരുമ്പ് ബീമുകളുടെയും കോണ്‍ക്രീറ്റിന്റെയും വലിയ ഭാഗങ്ങള്‍ ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.മൂന്ന് നില ഗോഡൗണിന്റെ നിര്‍മാണം പുരോഗമിക്കവെയാണ് അപകടമുണ്ടായത്. നിര്‍മ്മാണത്തിന് ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ ഉപയോഗിച്ചതാണ് അപകടത്തിന് കാരണമായതെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊല്‍ക്കത്ത പോലീസും ദുരന്ത നിവാരണ വകുപ്പും അഗ്‌നിശമനസേന പ്രവര്‍ത്തകരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്.മുഖ്യമന്ത്രി സുവേന്ദു അധികാരി സ്ഥിതി ഗതികൾ വിലയിരുത്തുന്നുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുമെന്ന് മന്ത്രി ഇന്ദ്രനില്‍ ഖാന്‍ വ്യക്തമാക്കി.Content Highlights:An under construction three story warehouse collapsed in the Taratala area of Kolkata. Around thirty workers are feared trapped under the debris of iron beams and concrete. Ten individuals have been rescued and hospitalized while joint rescue operations continue at the accident site.