പെര്‍മിറ്റില്ല; റോബിന്‍ ബസ് തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്

Wait 5 sec.

കോട്ടയം| നിയമവിരുദ്ധമായി സര്‍വീസ് നടത്തിയെന്ന പേരില്‍ റോബിന്‍ ബസ് തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ്. ബസിന് പെര്‍മിറ്റില്ലെന്ന് എംവിഡി പറഞ്ഞു. കോട്ടയം ഈരാറ്റുപേട്ടയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാഞ്ഞിരപ്പള്ളി – പാലാ റൂട്ടില്‍ ഓടുന്ന ബസാണ് തടഞ്ഞത്.എന്നാല്‍, വണ്ടി സര്‍വീസ് നടത്താന്‍ ഓഗസ്റ്റ് 30 വരെ കോടതി ഉത്തരവുണ്ടെന്നാണ് റോബിന്‍ ബസ് ഉടമ ഗിരീഷിന്റെ വാദം. 2003 മുതല്‍ കോടതി ഉത്തരവിലാണ് ബസ് ഓടുന്നത്. കോടതി ഉത്തരവ് എഴുതിത്തരികയാണ് പതിവ്. പെര്‍മിറ്റിന് എല്ലാ തവണയും അപേക്ഷ നല്‍കുന്നുണ്ട്. ജൂണ്‍ പത്താം തീയതി അപേക്ഷ പുതുക്കിക്കിട്ടി. ഇപ്പോള്‍ നാല് ബസുകളുണ്ട്. അതില്‍ ഒരു ബസ് മാത്രമാണ് കോടതി ഉത്തരവ് പ്രകാരം ഓടുന്നത്.ജയപ്രകാശ് എന്ന ഉദ്യോഗസ്ഥനാണ് അന്യായമായി ബസ് പിടിച്ചതെന്നും ഗിരീഷ് പറഞ്ഞു.എന്നാല്‍, കോടതി ഉത്തരവ് പ്രകാരം റോബിന്‍ ബസുടമ പെര്‍മിറ്റിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഫീസ് അടച്ചിട്ടില്ലെന്നാണ് കോട്ടയം ആര്‍ടിഒ ജയരാജ് പറഞ്ഞത്. ഫീസ് അടച്ചാല്‍ മാത്രമേ പെര്‍മിറ്റ് നല്‍കാനാകൂ. അതിനാല്‍, പെര്‍മിറ്റില്ലാത്ത ബസ് പിടിച്ചെടുക്കാന്‍ എംവിഡിക്ക് അധികാരമുണ്ടെന്നും ആര്‍ടിഒ പറഞ്ഞു.Content Highlights:The Motor Vehicles Department seized the famous Robin Bus in Erattupetta, Kottayam, for operating without a valid permit. Owner Girish argued that the service operates under a court order valid until August 30. However, the Kottayam RTO stated that the permit was denied due to unpaid official fees.