ഒറ്റപ്പാലത്ത് വാഹന പരിശോധനയ്ക്കിടെ പോലീസ് പണവും എംഡിഎംഎയും പിടികൂടി: യുവാക്കള്‍ അറസ്റ്റില്‍

Wait 5 sec.

ഒറ്റപ്പാലം| ഒറ്റപ്പാലം പത്തിരിപ്പാലത്തിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയും പണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റു ചെയ്തത്. യുവാക്കളില്‍ നിന്ന് 9 ഗ്രാം എംഡിഎംഎയും 40,000 രൂപയും പോലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു.പത്തിരിപ്പാലം മൗണ്ട് സീന സ്‌കൂളിന് സമീപം പോലീസ് പതിവ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ സഞ്ചരിച്ച കാറും പരിശോധിച്ചത്. വിശദമായ പരിശോധനയിലാണ് ലഹരിമരുന്നും പണവും കണ്ടെടുത്തത്. മുഹമ്മദ് ഹാരിസിന്റെ പാന്റിന്റെ പോക്കറ്റില്‍ നിന്നാണ് 9 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. ഷിബിലിന്റെ കയ്യില്‍ നിന്നാണ് 40,000 രൂപ പോലീസ് പിടിച്ചെടുത്തത്.കേരളത്തില്‍ വില്‍പ്പന നടത്തുകയെന്ന ലക്ഷ്യത്തോടെ കോയമ്പത്തൂരില്‍ നിന്നാണ് ഇവര്‍ ലഹരിമരുന്ന് എത്തിച്ചതെന്ന് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികള്‍ക്ക് പിന്നില്‍ മറ്റ് ലഹരിസംഘങ്ങള്‍ ഉണ്ടോ എന്നതിനെക്കുറിച്ച് ഒറ്റപ്പാലം പോലീസ് അന്വേഷണം നടത്തിവരികയാണ്.Content Highlights:Two youths were arrested with nine grams of MDMA and forty thousand rupees during a police vehicle inspection near Ottapalam Pathiripala. The arrested individuals were identified as Muhammed Haris and Shibili who were traveling in a car. Police revealed that the synthetic drugs were smuggled from Coimbatore for sale in Kerala.