60 ദിവസത്തിനുള്ളിൽ അന്തിമ കരാറിൽ എത്താൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ആണവ മേൽനോട്ടം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ നടത്തി യുഎസും ഇറാനും. ആണവ കരാർ സംബന്ധിച്ച ചർച്ചകളിൽ അമേരിക്കയും ഇറാനും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹാരം കാണാതെ രൂക്ഷംമാവുകയാണ്. അന്തിമ കരാറിലെത്താൻ ചർച്ചകൾ പുരോഗമിക്കുമ്പോഴും പ്രധാന വിഷയങ്ങളിലെല്ലാം ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്.അന്തിമ കരാർ ഒപ്പുവെച്ച് കഴിഞ്ഞാൽ പിന്നെ ഹോർമുസ് കടലിടുക്കിലൂടെ വരുന്ന കപ്പലുകൾക്ക് ഇറാന് ടോൾ ഈടാക്കാൻ കഴിയില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇതിനിടെ ഏറ്റവും ഉയർന്ന തലത്തിലുള്ള ആണവ പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചതെന്ന അവകാസവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. എന്നാൽ ഇത് ഇറാൻ അധികൃതർ തള്ളി. അന്താരാഷ്ട്ര പരിശോധകരെ രാജ്യത്തേക്ക് തിരികെ പ്രവേശിപ്പിക്കുമെന്ന യുഎസ് വാദങ്ങൾ നിഷേധിക്കുകയാണ് ഇറാൻ.തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതി സംബന്ധിച്ച് അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ വ്യക്തമാക്കി. നിലവിലെ ചർച്ചകൾക്ക് പുറത്താണ് ഈ വിഷയമെന്നാണ് ഇറാന്റെ നിലപാട്. അതേസമയം അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലബനനും തമ്മിലുള്ള അഞ്ചാം ഘട്ട ചർച്ചകൾക്ക് തുടക്കമായിട്ടുണ്ട്. എന്നാൽ ഈ ചർച്ചകൾ പരിപൂർണ പരാജയമാണെന്ന് ഇസ്രയേൽ പ്രതിനിധി പ്രതികരിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.The post ഹോർമുസിലെ ആണവ പരിശോധനകളിലടക്കം വിയോജിച്ച് ട്രംപും ടെഹ്‌റാനും, മിസൈൽ പദ്ധതിയിൽ അമേരിക്ക ഇടപെടേണ്ടെന്ന് ഇറാൻ appeared first on Kairali News | Kairali News Live.