ഒരുദിവസം എത്ര പ്രാവശ്യം മുഖം കഴുകാം? ഈ കാര്യങ്ങൾ അറിയാതെ പോകരുതേ

Wait 5 sec.

ചർമ്മസംരക്ഷണത്തിന് കൂടുതൽ പേരും മുൻതൂക്കം നഷകുന്നത് മുഖകാന്തി വ‍ർദ്ധിപ്പിക്കുന്നതിനായിരിക്കും. അതിനായി എത്ര വിലപിടിപ്പുള്ള ഉൽപ്പന്നങ്ങൾ വാങ്ങാനും ഒട്ടുമിക്കവരും മറക്കാറുമില്ല. പക്ഷെ ഒരുദിവസം എത്ര തവണ മുഖം കഴുകാമെന്ന് ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ചൂടുകൂടിയ കാലാവസ്ഥയിൽ പലരും നിരന്തരം മുഖം കഴുകുന്നതും പലരുടെയും ശ്രദ്ധയിൽപ്പെട്ടുകാണുമല്ലോ.സാധാരണയായി ഒരു ദിവസം രണ്ടുപ്രാവശ്യം മാത്രം മുഖം കഴുകിയാൽ മതിയെന്നാണ് ചർമ്മസംരക്ഷണ വിദ​ഗ്ദ‍ർ പറയുന്നത്. രാവിലെ ഒരുതവണയും ഉറങ്ങുന്നതിന് മുൻപ് ഒരുതവണയും കഴുകിയാൽ മതിയാകും. ഇത് ചർമ്മത്തിലെ പൊടി, വിയർപ്പ്, എണ്ണമയം, അഴുക്ക് എന്നിവ നീക്കം ചെയ്യാൻ സഹായിക്കും.നിരന്തരം മുഖം കഴുകുന്നത് ദോഷം ചെയ്യുമോ?എണ്ണമയമുള്ള ചർമ്മം ഒഴിവാക്കാൻ പലരും ദിവസത്തിൽ പല തവണ മുഖം കഴുകാറുണ്ട്. അങ്ങനെ ചെയ്യുന്നത് ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം കുറയ്ക്കുകയും അത് വരണ്ടതായി മാറാനും കാരണമാകും. എണ്ണമയമുള്ള ചർമ്മമുള്ളവർ ദിവസത്തിൽ രണ്ടുതവണ മാത്രം മുഖം കഴുകിയാൽ മതി. വരണ്ട ചർമ്മമുള്ളവർ നേരിയതും മോയ്സ്ചറൈസിംഗ് ഉള്ളതുമായ ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകിയാൽ മതിയാകും.also read:ചൂട് വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുകമുഖം എങ്ങനെ ശരിയായി കഴുകാം?ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതാണ് നല്ലത്. നിങ്ങളുടെ ചർമ്മത്തിന്റെ രീതി അടിസ്ഥാനമാക്കി ഫേസ് വാഷ് തെരഞ്ഞെടുക്കുക.The post ഒരുദിവസം എത്ര പ്രാവശ്യം മുഖം കഴുകാം? ഈ കാര്യങ്ങൾ അറിയാതെ പോകരുതേ appeared first on Kairali News | Kairali News Live.