ഇതിലും ഈസി കറി സ്വപ്നത്തിൽ മാത്രം! ചോറുപാത്രം കാലിയാകാൻ ഇതുമാത്രം മതി

Wait 5 sec.

ചോറിന് എന്ത് കറിയുണ്ടാക്കും എന്ന ടെൻഷനോടെയാകും മിക്കവരും ഉറക്കം എഴുന്നേൽക്കുന്നത് തന്നെ. ഈസിയായി തയ്യാറാക്കാൻ പറ്റുന്ന കറികൾ അന്വേഷിക്കുന്നവർക്ക് ഇതാ ഒരു മികച്ച ഓപ്ഷൻ. വളരെ എളുപ്പത്തിലും വേ​ഗത്തിലും റെഡിയാക്കാൻ പറ്റുന്ന ഒരു സിംപിൾ കറിയുടെ റെസിപ്പി പറഞ്ഞുതരാം. നല്ല ടേസ്റ്റി ‘മുളക് പുളി’ കറി.ഈ കറിയുണ്ടെങ്കിൽ ചോറുണ്ണാൻ മറ്റൊന്നും വേണ്ട. നല്ല് എരിവും പുളിയും ഒത്തിണങ്ങിയ ഈ കറി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യമായ സാധനങ്ങൾവാളൻപുളി: ഒരു ചെറിയ നാരങ്ങ വലിപ്പത്തിൽവറ്റൽ മുളക്: 8-10 എണ്ണം (എരിവിനനുസരിച്ച് കൂട്ടാം, കുറയ്ക്കാം)ചെറിയ ഉള്ളി: 5-6 എണ്ണംഉപ്പ്: പാകത്തിന്വെളിച്ചെണ്ണ: 1 ടേബിൾ സ്പൂൺകറിവേപ്പില: ഒരു തണ്ട്തയ്യാറാക്കുന്ന വിധംആദ്യം ഒരു പാത്രത്തിൽ അല്പം വെള്ളമെടുത്ത് വാളൻപുളി അതിൽ കുതിർത്ത് വെക്കുക. ചുട്ടെടുത്ത മുളകും ചെറിയ ഉള്ളിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ചതച്ചെടുത്ത് കുതിർത്ത് വെച്ചിരിക്കുന്ന പുളി ആവശ്യത്തിന് വെള്ളത്തോടൊപ്പം ചേർത്ത് നന്നായി യോജിപ്പിക്കുക. അധികം ലൂസാകാത്ത രീതിയിലാവണം ഇതിന്റെ കൺസിസ്റ്റൻസി ഉണ്ടാകേണ്ടത്.ALSO READ: വെറും പുട്ടല്ല, ഇത് ഹെൽത്തി ‘മുരിങ്ങയില പുട്ട്’! കറിയും വേണ്ടഅവസാനമായി ഇതിലേക്ക് പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഇളക്കിയാൽ കറി റെഡി. ഏറ്റവും എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈ കറി ചൂട് ചോറിനൊപ്പം മികച്ച കോമ്പിനേഷനാണ്.The post ഇതിലും ഈസി കറി സ്വപ്നത്തിൽ മാത്രം! ചോറുപാത്രം കാലിയാകാൻ ഇതുമാത്രം മതി appeared first on Kairali News | Kairali News Live.