സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എസ് എഫ് ഐ മാര്‍ച്ച്; സംഘര്‍ഷം

Wait 5 sec.

തിരുവനന്തപുരം | യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. മദ്യമാഫിയക്ക് നികുതിയിളവ് നല്‍കിയത്, ധാതുഖനനം സ്വകാര്യമേഖലക്ക് തീറെഴുതുന്നത്, സര്‍വകലാശാലകള്‍ സംഘ്പരിവാറിന് അടിയറ വെക്കുന്നത് തുടങ്ങിയവക്കെതിരെയായിരുന്നു പ്രതിഷേധം.വിവിധ ജില്ലാ കലക്ടറേറ്റുകളിലേക്കും താലൂക്ക് ഓഫീസുകളിലേക്കും വിദ്യാര്‍ഥി-യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു. ചിലയിടങ്ങളില്‍ ലാത്തിച്ചാര്‍ജ് നടന്നു. നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.പോലീസുകാരന്റെ കൈവിരലറ്റുസാങ്കേതിക സര്‍വകലാശാലയിലേക്ക് നടന്ന എസ് എഫ് ഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാരന്റെ കൈവിരലറ്റു. എ ആര്‍ ക്യാമ്പിലെ സി പി ഒ അച്ചുവിന്റെ (31) വലതുകൈയിലെ മോതിരവിരലാണ് അറ്റത്.Content Highlights:The assembly witnessed chaotic scenes after the speaker rejected the opposition’s adjournment motion. The notice was raised to discuss issues surrounding the implementation of the PM SHRI scheme. The house was temporarily adjourned following persistent protests and slogans from the opposition.