ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേലിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിക്കുന്ന അഭിഷേക് ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേയറുമാണ്.ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും പരാതി നൽകിയത്. കഴിഞ്ഞ മൂന്ന് വർഷമായി താൻ അഭിഷേകുമായി ബന്ധത്തിലാണെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വിവാഹ വാഗ്ദാനത്തിൽനിന്ന് ഇയാൾ പിന്തിരിഞ്ഞെന്നുമാണ് ചൊവ്വാഴ്ച പൊലീസിൽ നൽകിയ പരാതിയിൽ യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ALSO READ: യുഡിഎഫ് നാണവും മാനവും വെടിഞ്ഞ് പിഎംശ്രീയുടെ വഴിക്ക് പോവുകയാണ്: ബിനോയ് വിശ്വംഅതേസമയം യുവതിയുടെ ആരോപണങ്ങൾ അഭിഷേക് തള്ളി. യുവതി പരാതിയിൽ ഉന്നയിക്കുന്ന ആരോപണങ്ങളും വ്യാജമാണെന്നും പൊലീസ് തന്നെ ഇതുവരെയും ബന്ധപ്പെട്ടിട്ടില്ലെന്നും അഭിഷേക് പ്രതികരിച്ചു. താൻ കരിയിറിൽ ഇപ്പോൾ മികച്ച ഫോമിലാണെന്നും അതുകൊണ്ടാണ് തനിക്കെതിരെ ഇത്തരം പരാതികൾ ഉയർന്നുവരുന്നതെന്നും അഭിഷേക് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ചോദിക്കുമ്പോൾ തനിക്ക് പറയാനുള്ളത് പറഞ്ഞോളാം എന്നും അഭിഷേക് കൂട്ടിച്ചേർത്തു.ബംഗാളിനായി ഫസ്റ്റ് ക്ലാസിൽ 32 മത്സരങ്ങളും ലിസ്റ്റ് എയിൽ 23 മത്സരങ്ങളും കളിച്ച താരമാണ് അഭിഷേക്. ഐപിഎല്ലിൽ 2023 മുതൽ ഡൽഹിയുടെ ഭാഗമാണ് ഇദ്ദേഹം.The post ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പീഡന പരാതി; വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് യുവതി appeared first on Kairali News | Kairali News Live.