തിരുവനന്തപുരം | പി എം ശ്രീയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ആവശ്യം തള്ളി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ധീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയാവതരണ ആവശ്യം തള്ളിയത്. സി പി ഐ എം എല്‍ എ. പി പ്രസാദാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ മന്ത്രി ഷംസുദ്ധീന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. പി എം ശ്രീ നടപ്പിലാക്കാന്‍ താത്പര്യമെടുക്കുകയും ധാരണയില്‍ ഒപ്പുവെക്കുകയുമെല്ലാം ചെയ്തത് എല്‍ ഡി എഫ് സര്‍ക്കാരാണെന്നും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട തുടര്‍നടപടികളൊന്നും നിലവിലെ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. എസ് എസ് കെ ഫണ്ടിന് വേണ്ടി തങ്ങള്‍ പദ്ധതിയില്‍ ഒപ്പിട്ടെന്ന് പറഞ്ഞത് തെറ്റാണ്.പദ്ധതി നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് മുന്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. പദ്ധതി നടപ്പാക്കാമെന്ന അഷ്വറന്‍സ് ലെറ്റര്‍ ആണ് നല്‍കിയത്. 2025 ഒക്ടോബര്‍ 16ന് ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ഇരുട്ടിന്റെ മറവിലാണ് കഴിഞ്ഞ സര്‍ക്കാര്‍ എം ഒ യു ഒപ്പിട്ടതെന്നും ഷംസുദ്ദീന്‍ പറഞ്ഞു. കേരളത്തിന്റെ അവകാശങ്ങള്‍ ബലികഴിച്ചാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ധാരണയില്‍ ഒപ്പുവെച്ചത്. അവര്‍ ചെയ്ത പോലെ നിഗൂഢമായ ഒരു പ്രവര്‍ത്തനവും തങ്ങള്‍ നടത്തിയിട്ടില്ലെന്നും ജാള്യത മറയ്ക്കാനാണ് തങ്ങള്‍ക്കെതിരെ ഇപ്പോള്‍ ആരോപണമുന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കരാര്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാരിന് മാത്രമേ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എത്ര ബഹളം വെച്ചാലും പറയാനുള്ളത് പറയുമെന്നായിരുന്നു ഇതിനോടുള്ള പി പ്രസാദിന്റെ മറുപടി. പദ്ധതി നടപ്പിലാക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നും മുസ്‌ലിം ലീഗിന്റെ പ്രതിനിധിയല്ലേ ഷംസുദ്ധീന്‍ എന്നും അദ്ദേഹം ചോദിച്ചു. പദ്ധതി നടപ്പിലാക്കാനുള്ള വ്യഗ്രതയാണ് സര്‍ക്കാര്‍ കാണിക്കുന്നത്. ഇത് തങ്ങളുടെ ആശയമാണെന്ന് ആര്‍ എസ് എസ് പറയുന്നു. ആര്‍ എസ് എസിന്റെ പെറ്റ് പ്രോജക്ട് ആണ് പി എം ശ്രീയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നു. അതിനോട് തങ്ങള്‍ യോജിക്കുന്നുവെന്നും അങ്ങനെയൊരു പദ്ധതി നടപ്പിലാക്കേണ്ടതുണ്ടോയെന്നും പ്രസാദ് ചോദിച്ചു.Content Highlights:The assembly witnessed chaotic scenes after the speaker rejected the opposition’s adjournment motion. The notice was raised to discuss issues surrounding the implementation of the PM SHRI scheme. The house was temporarily adjourned following persistent protests and slogans from the opposition.