‘ഏത് മദ്യ വിൽപന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം’; വി ഡി സതീശനെ തള്ളി എക്സൈസ് മന്ത്രി എം ലിജു

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശനെ തള്ളി എക്സൈസ് മന്ത്രി എം ലിജു. മദ്യത്തിന്റെ നികുതി ഇളവിൽ യു ഡി എഫ് തീരുമാനമെടുക്കുമെന്ന് എം ലിജു പറഞ്ഞു. ഏത് മദ്യ വിൽപന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് എന്ത് തീരുമാനമെടുക്കുന്നുവോ അത് അംഗീകരിക്കും. വിഷയത്തിൽ തൻ്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ല എന്നും അദ്ദേഹം പറഞ്ഞു.അതേസമയം ബക്കാഡി കമ്പനിക്ക്‌ വേണ്ടി 600 കോടി രൂപ മദ്യ നികുതി കുറച്ച ബജറ്റ്‌ നിർദ്ദേശം പിൻവലിക്കാത്ത നടപടി പ്രതിഷേധാർഹമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌. മദ്യനയം ടീം യു.ഡി.എഫ്‌ തീരുമാനിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയും നിയമസഭയോടുള്ള അനാദരവുമാണെന്ന്‌ സി.പി.ഐ (എം) പ്രസ്താവനയിൽ പറയുന്നു.ALSO READ: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ യുഡിഎഫ് സഹായം നൽകുന്നു: എം.വി. ഗോവിന്ദൻ മാസ്റ്റർബജറ്റ്‌ നികുതി നിർദ്ദേശങ്ങളിൽ നിന്ന്‌ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി 600 കോടി രൂപ കുറച്ച നടപടി ധനമന്ത്രിയായ മുഖ്യമന്ത്രി പിൻവലിക്കാത്തത്‌ ഫിനാൻസ്‌ ബില്ലിൽ കൊണ്ടു വരാനാണ്‌. ഫിനാൻസ്‌ ബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്‌ 600 കോടി രൂപ നികുതി കുറയ്‌ക്കുമെന്ന നിർദ്ദേശം ഒഴിവാക്കുമോ എന്നാണ്‌ മുഖ്യമന്ത്രി വ്യക്തമാക്കേണ്ടത്‌ എന്നും സി.പി.ഐ (എം) പറയുന്നു.The post ‘ഏത് മദ്യ വിൽപന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം’; വി ഡി സതീശനെ തള്ളി എക്സൈസ് മന്ത്രി എം ലിജു appeared first on Kairali News | Kairali News Live.