തിരുവനന്തപുരം: ഓൾ ഇന്ത്യ അഗ്രികൾച്ചറൽ വർക്കേഴ്സ് യൂണിയന്റെയും ഗ്രാമീണ തൊഴിലാളി സംഘടനകളുടെ സംയുക്ത വേദിയുടെയും ആഹ്വാനപ്രകാരം ജൂലൈ 1-ന് നടത്തുന്ന രാജ്യവ്യാപക പ്രതിഷേധത്തിന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഗ്രാമീണ ജനതയുടെ നിയമപരമായ തൊഴിൽ സുരക്ഷയായ തൊഴിലുറപ്പ് പദ്ധതി (MGNREGA) നിർത്തലാക്കി പകരം കോർപ്പറേറ്റുകളെയും കരാറുകാരെയും സഹായിക്കുന്ന ‘വിബി-ഗ്രാംഗ്’ പദ്ധതി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയാണ് ഈ സമരം.also read:‘ഏത് മദ്യ വിൽപന ആയാലും എക്സൈസ് വിഭാഗം അറിഞ്ഞിരിക്കണം’; വി ഡി സതീശനെ തള്ളി എക്സൈസ് മന്ത്രി എം ലിജുതൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നത് ഗ്രാമീണ ദരിദ്രരെ കടുത്ത കടക്കെണിയിലേക്കും ദുരിത പലായനങ്ങളിലേക്കും തള്ളിവിടും . ഗ്രാമീണ മേഖലയിലെ വേതന തകർച്ച നഗരങ്ങളിലെ വ്യവസായ, നിർമ്മാണ മേഖലകളെയും ബാധിക്കുകയും തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കാൻ മുതലാളിമാർക്ക് അവസരമൊരുക്കുകയും ചെയ്യും.പുതിയ പദ്ധതി ഉടനടി പിൻവലിക്കുക, വർഷത്തിൽ കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ നിയമപരമായി ഉറപ്പാക്കുക, വിലക്കയറ്റത്തിന് ആനുപാതികമായി വേതനം വർദ്ധിപ്പിക്കുക, നഗര തൊഴിലാളികൾക്കായി പ്രത്യേക തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിന് ആധാരമായി മുന്നോട്ടുവെക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള ശക്തമായ താക്കീതായി ജൂലൈ 1-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടികളിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.The post ‘തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക’; രാജ്യവ്യാപക പ്രതിഷേധത്തിന് സിഐടിയു പിന്തുണ appeared first on Kairali News | Kairali News Live.