‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പരിഹാസങ്ങൾ നടത്തുന്നത് ശരിയല്ല’; കുട്ടനാട് എംഎൽഎയെ മുഖ്യമന്ത്രി സഭയിൽ അപമാനിച്ചതിൽ പ്രതിഷേധം

Wait 5 sec.

കുട്ടനാട് എംഎൽഎ റെജി ചെറിയാനെ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അപമാനിച്ചതായി പരാതി. ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളിക്ക് കുട്ടനാട് താലൂക്കിൽ പ്രാദേശികാവധി നൽകണമെന്ന എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടയിലാണ് അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടായത്. കുട്ടനാട്ടിലെ ജനങ്ങളാണ് ഈ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ചൊവ്വാഴ്ച നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു വിവാദമായ സംഭവം നടന്നത്. മൂലം വള്ളംകളി ദിവസം അവധി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചു തീരുമാനിക്കുമെന്ന് മറുപടി നൽകിയ ശേഷം, തൊട്ടടുത്തിരുന്ന വ്യക്തിയോട് എംഎൽഎയെ പരിഹസിക്കുന്ന രീതിയിൽ മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു. സഭാ ടിവി പുറത്തുവിട്ട ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പൊതുശ്രദ്ധയിൽ വന്നത്.ALSO READ: എഫ് സി ആർ എ ചട്ടദേദഗതി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണം: ബിനോയ് വിശ്വംതാൻ ഉന്നയിച്ചത് ജനങ്ങളുടെ ആവശ്യമാണെന്നും വ്യക്തിപരമായ കാര്യമല്ലെന്നും റെജി ചെറിയാൻ പ്രതികരിച്ചു. ഒരു നാടിന്റെ ആവശ്യത്തോട് മുഖ്യമന്ത്രി കാണിച്ച ഈ അവഗണനയും പുച്ഛവും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരുന്ന് ഇത്തരം പരിഹാസങ്ങൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുഖ്യമന്ത്രിയുടെ ഇത്തരം പ്രസ്താവനകൾ മുൻപും പലരെയും അപമാനിക്കുന്ന തരത്തിൽ പുറത്തുവന്നിട്ടുണ്ടെന്നും, സ്വന്തം ഭരണകക്ഷിയിലെ എംഎൽഎയോടു പോലും ഇത്തരം സമീപനമാണ് സ്വീകരിക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ കുട്ടനാട്ടിലെ ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്The post ‘ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് പരിഹാസങ്ങൾ നടത്തുന്നത് ശരിയല്ല’; കുട്ടനാട് എംഎൽഎയെ മുഖ്യമന്ത്രി സഭയിൽ അപമാനിച്ചതിൽ പ്രതിഷേധം appeared first on Kairali News | Kairali News Live.