മൂന്നുപേരും മൂന്നിടത് ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി വിഡി സതീശൻ

Wait 5 sec.

നിയസഭയില്‍ ബിജെപി കക്ഷി നേതാവ് ബി ബി ഗോപകുമാറിന് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. കോണ്‍ഗ്രസ് തമ്മില്‍ തല്ലി പിളരുമെന്ന ബിജെപിയുടെ വിമര്‍ശനത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.’63 സീറ്റുമായി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നിരിക്കുകയാണ്. ഇത് തമ്മില്‍ തല്ലി പിളരും. പുതിയ കേരള കോണ്‍ഗ്രസ് ഉണ്ടാവുമെന്നാണ് പറയുന്നത്. മൂന്ന് നേതാക്കന്മാരാണ് ജയിച്ച് വന്നത്. നിങ്ങള്‍ മൂന്ന് പേരും തമ്മില്‍ നല്ല യോജിപ്പാണല്ലേ. രണ്ടു സീനിയര്‍ നേതാക്കന്മാര്. ഒരാള്‍ രണ്ടാമത്തെ ബെഞ്ചിലും ഒരാളെ മൂന്നാമത്തെ ബെഞ്ചിലും ഇരുത്തിയിട്ടാണ് അങ്ങ് വന്ന് മുന്‍സീറ്റില്‍ ഇരിക്കുന്നത്. ഭയങ്കര യോജിപ്പ് ആയതുകൊണ്ടാണല്ലോ’- മുഖ്യമന്ത്രി പരിഹസിച്ചു.‘സിപിഎം. കോണ്‍ഗ്രസില്‍ ഭയങ്കര മുഖ്യമന്ത്രി തര്‍ക്കമാണ്. കോണ്‍ഗ്രസില്‍ ഭയങ്കര പ്രശ്‌നമാണ്. ഞങ്ങള്‍ സര്‍ക്കാരായിട്ട് പോകുകയാണ്. അതൊക്കെ ഉണ്ടാവും. ജനാധിപത്യ പാര്‍ട്ടികളില്‍ അതൊക്കെ ഉണ്ടാവും. അര്‍ഹതപ്പെട്ട ഇഷ്ടംപോലെ ആളുകള്‍ ഇതിനകത്ത് ഉണ്ട്. എന്നേക്കാള്‍ അര്‍ഹതയുള്ള ആളുകള്‍ ഉണ്ട്. ഞാന്‍ ആയെന്ന് മാത്രം. ജനാധിപത്യപാര്‍ട്ടിയാണ്. നിങ്ങളുടെ പാര്‍ട്ടിയില്‍ സിപിഎമ്മില്‍ എല്ലാം ശാന്തമാണല്ലോ. എന്താണ് തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് നടക്കുന്ന കാര്യങ്ങള്‍. ഞാന്‍ പ്രതിപക്ഷ നേതാവ് കസേരയില്‍ ഇരുന്നപ്പോള്‍ ആരും ചോദ്യം ചെയ്തില്ല. പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി സെക്രട്ടറിയെയും പാര്‍ട്ടിയിലെ അണികളും നേതാക്കന്മാരും ചോദ്യം ചെയ്യുകയാണ്. നേതൃത്വത്തെ’- മുഖ്യമന്ത്രി സിപിഎമ്മിനും മറുപടി നല്‍കി.The post മൂന്നുപേരും മൂന്നിടത് ഇരിക്കുന്നത് ഭയങ്കര യോജിപ്പായത് കൊണ്ടാണല്ലോ; നിയമസഭയില്‍ ബിജെപിയെ ട്രോളി മുഖ്യമന്ത്രി വിഡി സതീശൻ appeared first on ഇവാർത്ത | Evartha.