അടിസ്ഥാന സൗകര്യവും എഐയും ഇന്ത്യയുടെ വളർച്ചയുടെ കരുത്ത്; വൻ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ്

Wait 5 sec.

അടിസ്ഥാന സൗകര്യ വികസനവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇന്ത്യയുടെ ഭാവി വളർച്ചയുടെ പ്രധാന എഞ്ചിനുകളാകുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. 2026-ലെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഗ്രൂപ്പിന്റെ ഭാവി പദ്ധതികളും സാമ്പത്തിക നേട്ടങ്ങളും അവതരിപ്പിച്ചത്.2026 സാമ്പത്തിക വർഷത്തിൽ ഗ്രൂപ്പിന്റെ വരുമാനം 7.4 ശതമാനം വർധിച്ച് 2.92 ലക്ഷം കോടി രൂപയിലെത്തിയപ്പോൾ, ലാഭം 13.9 ശതമാനം ഉയർന്ന് 46,376 കോടി രൂപയായി. ഈ വർഷം മാത്രം 1.5 ലക്ഷം കോടി രൂപയുടെ റെക്കോർഡ് മൂലധന നിക്ഷേപവും ഗ്രൂപ്പ് നടത്തി.ഗ്രീൻ ഹൈഡ്രജൻ, ആണവോർജം, ജലവൈദ്യുതി, ഡാറ്റാ സെന്ററുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ മേഖലകളിൽ വൻ വികസന പദ്ധതികളാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ നേട്ടവും നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനവും ഗ്രൂപ്പിന്റെ പ്രധാന വിജയങ്ങളായി ചൂണ്ടിക്കാട്ടി.ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യ വികസനം എന്നീ സാമൂഹിക മേഖലകളിലും പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ഗൗതം അദാനി വ്യക്തമാക്കി. രാജ്യത്തിന്റെ ദീർഘകാല വളർച്ചയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും മുൻതൂക്കം നൽകി മുന്നോട്ടുപോകാനാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.The post അടിസ്ഥാന സൗകര്യവും എഐയും ഇന്ത്യയുടെ വളർച്ചയുടെ കരുത്ത്; വൻ നിക്ഷേപ പദ്ധതികളുമായി അദാനി ഗ്രൂപ്പ് appeared first on ഇവാർത്ത | Evartha.