ജൂൺ 21 ന് റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാർ മരിച്ചതിൽ ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നേരിട്ടെത്തി അനുശോചനമറിയിച്ച് ഖത്തർ ഊർജ മന്ത്രി. ഇന്ത്യൻ എംബസിയിൽ എത്തിയ ഖത്തർ ഊർജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി ഇ ഒ യുമായ സഅദ് ബിൻ ഷെരീദ അൽ കഅബിയെ ഇന്ത്യൻ അംബാസഡർ വിപുൽ സ്വീകരിച്ചു.ദാരുണമായ അപകടത്തിൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും കുടുംബങ്ങൾക്കും ഖത്തർ അധികൃതർ നൽകിയ പിന്തുണക്ക് അംബാസഡർ വിപുൽ നന്ദി പറഞ്ഞു.അപകടത്തിൽ ആകെ മരിച്ചത് പതിമൂന്ന് പേരായിരുന്നു അതിൽ 12 പേർ ഇന്ത്യക്കാരായിരുന്നു. 66 പേർക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു. സാങ്കേതിക തകരാറിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.Also read: ഖത്തർ റാസ് ലഫാൻ സ്ഫോടനത്തിൽ 13 പേർ മരിച്ച സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ എംബസിസ്ഫോടനത്തെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. നിർത്തിവെച്ചിരുന്ന പ്ലാൻ്റിൻ്റെ പ്രവർത്തനം പുനരാരംഭിക്കാൻ തൊഴിലാളികൾ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്.The post റാസ് ലഫാൻ അപകടം: ഇന്ത്യൻ എംബസിയിലെത്തി അനുശോചനമറിയിച്ച് ഖത്തർ ഊർജ മന്ത്രി appeared first on Kairali News | Kairali News Live.