ഗോരക്ഷാ കൊലപാതകങ്ങൾ; ഇന്ത്യയിൽ 11 വർഷത്തിനിടെ പൊലിഞ്ഞത് നൂറോളം ജീവൻ

Wait 5 sec.

ഇന്ത്യയിൽ 2014 മുതൽ 2025 വരെ നടന്നത് ഏകദേശം നൂറോളം ​ഗോരക്ഷാ കൊലകളാണ്. എന്നാൽ, വെറും പത്തിൽ താഴെ മാത്രം പ്രതികളാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ അധികവും മുസ്ലിങ്ങളാണ് എന്നതാണ് മറ്റൊരു സത്യം.വളരെ ചുരുക്കം മാത്രമേ ഇത്തരം കേസുകളിൽ ശിക്ഷ നടപ്പിലാക്കിയിട്ടൊള്ളൂവെങ്കിലും ഈ അടുത്ത് ജൂൺ 13 ന് ഒരു ​ഗോരക്ഷാ കൊലയിൽ വന്ന വിധി ഞെട്ടിക്കുന്നതായിരുന്നു. 2002 ൽ മധ്യപ്രദേശിൽ നടന്ന ഒരു കൊലയിൽ ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷാ വിധിച്ചത്.നാസിർ അഹമ്മദ് എന്ന‍ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്.Also Read: ആളൂര് അപകടം; മരണപ്പെട്ട കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും പരുക്കേറ്റ കുട്ടിക്ക് അടിയന്തിര ചികിത്സാ സഹായവും നൽകണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്2015 മുതൽ 2018 വരെ മാത്രം ഇത്തരത്തിൽ 44 പേരയാണ് കൊലപ്പെടുത്തിയത്. ഇതിൽ 36 പേരും മുസ്ലിങ്ങളാണ്. 2019 മുതൽ 2025 വരെയാകട്ടെ 69 കൊലപാതകങ്ങളും 49 ഗോരക്ഷാ ആക്രമണങ്ങളും നടന്നു. 2019 ൽ 8, 2020 ൽ 6 2021 ൽ 11, 2022 ൽ 9, 2023 ൽ 16, 2024 ൽ 11, 2025 ൽ 8 എന്നിങ്ങനെ നീളുന്നു കൊലപാതകങ്ങളുടെ എണ്ണം. ഇതുകൂടാതെ, 114 ആൾക്കൂട്ട ആക്രമണങ്ങളും 49 ​ഗോരക്ഷാ ആക്രമണങ്ങളും ഈ കാലയളവിൽ ഉണ്ടായി.The post ഗോരക്ഷാ കൊലപാതകങ്ങൾ; ഇന്ത്യയിൽ 11 വർഷത്തിനിടെ പൊലിഞ്ഞത് നൂറോളം ജീവൻ appeared first on Kairali News | Kairali News Live.