എബോള വൈറസ് ലോകത്തെയാകെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാലും ഇതുവരേയും വലിയ രീതിയിൽ ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും അസുഖം പടർന്നിട്ടില്ല. എന്നിരുന്നാലും ലോകത്ത് ആശങ്കൾ പടർത്തുന്നതാണ് ഇന്ന് പുറത്ത് വരുന്ന വാർത്തകൾ. ഫ്രാൻസിൽ ആദ്യ എബോള സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആരോഗ്യ പ്രവർത്തകനാണ് എബോള സ്ഥിരീകരിച്ചിരിക്കുന്നത്.കോംഗോയിൽ എബോള പടർന്നപ്പോൾ അവിടെ രോഗികളെ ചികിത്സിക്കാൻ എത്തിയ ഡോക്ടർ മടങ്ങി ഫ്രാൻസിൽ എത്തിയതോടെ ഇദ്ദേഹത്തിനാണ് എബോള സ്ഥിരീതകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ ഫ്രാൻസിൽ എത്തിയ ഉടനെ ഐസലേഷനിലേക്ക് മാറ്റുകയു ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗ വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. രോഗിയെ വിദഗ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിലേക്ക് മാറ്റിയതായും അറിയിച്ചു. എന്നാൽ ഇയാളുമായി സമ്പർക്കം പുലർത്തിയവരെ കണ്ടുപിടിക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാൻസിലെ ആരോഗ്യ പ്രവർത്തകർ.‍Also read: ആരോഗ്യ പ്രവർത്തകർക്ക് പോലും എത്തിപ്പെടാനാകുന്നില്ല; കോംഗോയിൽ എബോള പടരുന്നു… മരണം 254ഇവരെ തിരിച്ചറിഞ്ഞ മുറയ്ക്ക് 21 ദിവസത്തെ ഐസലോഷനിൽ പാർപ്പിക്കും. കോംഗോയിൽ രോഗം വളരെപ്പെട്ടെന്നാണ് പടർന്ന് പിടിക്കുന്നത്. ഇതോടെ രോഗം ബാധിച്ച് 250 ൽ അധികം പേർ കോംഗോയിൽ മരിക്കുകയും ചെയ്തു.The post ഫ്രാൻസിൽ ആദ്യ എബോള റിപ്പോർട്ട് ചെയ്തു; രോഗവ്യാപനത്തിന് സാധ്യതയോ ? appeared first on Kairali News | Kairali News Live.