ദൈവങ്ങളുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി കണ്ടെത്തിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. 19 പേർക്കും മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു. അതേസമയം ധൃതിപിടിച്ച് നടത്തിയ സത്യപ്രതിജ്ഞ ചടങ്ങ് ചട്ടങ്ങൾ ലംഘിച്ചെന്ന് കാട്ടി എൽഡിഎഫ് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ 20 ബിജെപി കൗൺസിലർമാർ നടത്തിയ സത്യപ്രതിജ്ഞ ചട്ടവിരുദ്ധമെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി അസാധുവാക്കിയത്. ഇതിന് പിന്നാലെയാണ് 19 കൗൺസിലർമാർ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. കോർപ്പറഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴതന്തി ഉദയൻ, ഗോപകുമാർ അടക്കമുള്ളവരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. മുഴുവൻ പേരും ഈശ്വരനാമത്തിൽ സത്യവാചകം ചൊല്ലി.also read:ഫ്രാൻസിൽ ആദ്യ എബോള റിപ്പോർട്ട് ചെയ്തു; രോഗവ്യാപനത്തിന് സാധ്യതയോ ?കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗൺസിലർ സുഗതന് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. പ്രതിപക്ഷ കൗൺസിലർമാരും ചടങ്ങിൽ ഉണ്ടായിരുന്നില്ല. നഗരസഭയിലെ എൽഡിഎഫ് പാർലമെൻററി പാർട്ടി ലീഡർ അഡ്വ. എസ്പി ദീപകിൻറെ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. എന്നാൽ തങ്ങളെ പോലും അറിയിക്കാതെ ഒളിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചതെന്ന് എസ്പി ദീപക് കുറ്റപ്പെടുത്തി.ഹൈക്കോടതി ഉത്തരവിലെ നിബന്ധകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എൽഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.ഈ മാസം 29 ന് അടുത്ത കോർപ്പറേഷൻ കൗൺസിൽ യോഗം ചേരാനിരിക്കുകയാണ്. അതിന് മുന്പ് സത്യപ്രതിജ്ഞ പൂർത്തിയാക്കി അംഗബലം ഉറപ്പിക്കലായിരുന്നു ബിജെപിയുടെ ഉദ്ദേശ്യം.The post ഹൈക്കോടതി ഉത്തരവ് കാറ്റിൽ പറത്തി സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്കെതിരെ എൽഡിഎഫ് appeared first on Kairali News | Kairali News Live.