കാനഡയെ 2-1ന് പരാ‍ജയപ്പെടുത്തി ഗ്രൂപ്പ് ബിയിൽ ചാമ്പ്യന്മാരായി സ്വറ്റ്സർലൻഡ് റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറി. പരാജയപ്പെട്ടുവെങ്കിലും ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി കാനഡയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.രണ്ടാം പകുതിയിൽ റൂബൻ വർഗാസും ജോഹാൻ മൻസാമ്പിയും നേടിയ ഗോളുകളുടെ ബലത്തിലാണ് കാനഡയെ സ്വിറ്റ്സർലൻഡ് തകർത്തത്. പ്രോമിസ് ഡേവിഡാണ് കാനഡയ്ക്കായി ആശ്വാസ ഗോൾ കണ്ടെത്തിയത്. ജയത്തോടെ ഏഴ് പോയിന്റുകളുമായി സ്വിസ് പട ഗ്രൂപ്പ് ചാമ്പ്യന്മാരായി. അതേ സമയം ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കാനാഡ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.Also Read: ബോസ്നിയ ഹെർസെഗോവിന കാഴ്ചവെച്ചത് തീപ്പൊരി മത്സരം; ഒന്നിനെതിരെ മൂന്ന് ഗോൾഗ്രൂപ്പ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ബോസ്നിയ ഹെർസെഗോവിന ഖത്തറിനെ 3-1ന് തകർത്തുവെങ്കിലും ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാകുകയായിരുന്നു. കാനഡയും ബോസ്നിയ ഹെർസെഗോവിനയും ഗ്രൂപ്പ് ഘട്ടത്തിൽ നാലു പോയിന്റുകൾ വീതം സ്വന്തമാക്കി.ഒരു സമനിലയും രണ്ടു ജയവുമായാണ് ഗ്രൂപ്പ് ബിയിൽ സ്വിറ്റസർലൻഡ് ഒന്നാമതെത്തിയത്. സ്വിറ്റ്സർലൻഡിന്റെ റൗണ്ട് ഓഫ് 32 മത്സരം വാൻകൂവറിലായിരിക്കും നടക്കുക.The post നോക്കൗട്ടിലേക്ക് മുന്നേറി സ്വിറ്റ്സർലൻഡും കാനഡയും: ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സ്വിസ് പട appeared first on Kairali News | Kairali News Live.