ഏറ്റവും അധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പ് എന്ന പ്രത്യേകത ഇത്തവണത്തെ ഫുട്ബോൾ ലോകകപ്പിനുണ്ട്. ഇത്തവണ 48 രാജ്യങ്ങളാണ് ലോകകപ്പ് പോരാട്ടത്തിനായി മൈതാനത്തേക്കിറങ്ങുന്നത്. 1930-ൽ ആരംഭിച്ച ലോകകപ്പിന്റെ 22 പതിപ്പുകളിലായി പക്ഷെ ആകെ എട്ട് രാജ്യങ്ങൾ മാത്രമേ ലോകകപ്പ് സ്വന്തമാക്കിയിട്ടുള്ളൂ. ബ്രസീൽ, ജർമ്മനി, ഇറ്റലി, അർജന്റീന എന്നീ രാജ്യങ്ങൾ മാത്രം 16 തവണ ലോകകപ്പ് നേടിയിട്ടുണ്ട്.കൃത്യമായി പറയുകയാണെങ്കിൽ ലോകകപ്പ് മാമാങ്കത്തിൽ ഇതുവരെ 13 രാജ്യങ്ങൾ മാത്രമേ ഫൈനൽ കളിച്ചിട്ടുള്ളൂ. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവടങ്ങളിൽ നിന്ന് ഒരു രാജ്യവും ഇതുവരെ ലോകകപ്പ് സ്വന്തമാക്കിയിട്ടില്ല.ഏറ്റവും അധികം ലോകകപ്പ് നേടിയ രാജ്യമാണ് ബ്രസീൽ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമായി ബ്രസീൽ മാറാൻ കാരണമായി ഗോൾ.കോം ചൂണ്ടിക്കാട്ടുന്ന കാര്യമിപ്രകാരമാണ്. ഫുട്ബോൾ ഐഡന്റിറ്റിയെ രൂപപ്പെടുത്തിയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ഘടകങ്ങളുടെ സങ്കീർണ്ണമായ ഇടപെടലിന്റെ” ഫലമാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ രാജ്യമായി ബ്രസീൽ മാറാൻ കാരണം.നോക്കൗട്ട് പോരാട്ടം ഉറപ്പാക്കാൻ ഇന്ന് കാനറിപ്പട മൈതാനത്തേക്കിറങ്ങുകയാണ്. സൂപ്പർ താരം നെയ്മർ പരിക്ക് മാറി പരിശീലനം ആരംഭിച്ചിട്ടുണ്ടെന്നത് ബ്രസീൽ ക്യാമ്പിനെ ആവേശത്തിലാക്കുന്ന വാർത്തയാണ്. താരം ഇന്ന് കളിക്കാനിറങ്ങുമെന്ന് പരിശീലകൻ ആനസലോട്ടി സൂചനയും നൽകിയിട്ടുണ്ട്.Also read: കോംഗോയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തി കൊളംബിയ നോക്കൗട്ട് ഉറപ്പാക്കി ഹെയ്തിക്കെതരായ മത്സരത്തിൽ റഫീന്യക്ക് പരുക്കേറ്റതാണ് ബ്രസീലിന് തിരിച്ചടിയാണ്. നിലവിൽ രണ്ട് കളിയിൽ ഒരു സമനിലയും ഒരു ജയവുമുള്ള ബ്രസീൽ ഗ്രൂപ്പ് ‘സി’യിലെ ഒന്നാം സ്ഥാനക്കാരാണ്. ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായാൽ ഗ്രൂപ്പ് എഫിൽ ഒന്നാമതെത്തുന്ന ടീമായിരിക്കും റ‍ൗണ്ട് ഓഫ് 32ൽ ബ്രസീലിന്റെ എതിരാളികൾ. നിലവിലെ പോയിന്റ് നില അനുസരിച്ച് എഫ് ഗ്രൂപ്പിൽ നെതർലൻഡ്സ് ഒന്നാമതും ജപ്പാൻ രണ്ടാമതുമാണ്The post കാനറിപ്പട പോരിനിറങ്ങുന്നു: ഒന്നാമനാകാൻ appeared first on Kairali News | Kairali News Live.