നോക്കൗട്ടിലേക്ക് മുന്നേറി സ്വിറ്റ്സർലൻഡും കാനഡയും: ​ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സ്വിസ് പട

Wait 5 sec.

കാനഡയെ 2-1ന് പരാ‍ജയപ്പെടുത്തി ​ഗ്രൂപ്പ് ബിയിൽ ചാമ്പ്യന്മാരായി സ്വറ്റ്സർലൻഡ് റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറി. പരാജയപ്പെട്ടുവെങ്കിലും ​ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനക്കാരായി കാനഡയും നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നിട്ടുണ്ട്.രണ്ടാം പകുതിയിൽ റൂബൻ വർഗാസും ജോഹാൻ മൻസാമ്പിയും നേടിയ ​ഗോളുകളുടെ ബലത്തിലാണ് കാനഡയെ സ്വിറ്റ്സർലൻഡ് തകർത്തത്. പ്രോമിസ് ഡേവിഡാണ് കാനഡയ്ക്കായി ആശ്വാസ ​ഗോൾ കണ്ടെത്തിയത്. ജയത്തോടെ ഏഴ് പോയിന്റുകളുമായി സ്വിസ് പട ​ഗ്രൂപ്പ് ചാമ്പ്യന്മാരായി. അതേ സമയം ​ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി കാനാഡ ചരിത്രത്തിലാദ്യമായി ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു.Also Read: ബോസ്നിയ ഹെർസെഗോവിന കാഴ്ചവെച്ചത് തീപ്പൊരി മത്സരം; ഒന്നിനെതിരെ മൂന്ന് ​ഗോൾ​​ഗ്രൂപ്പ് ബിയിൽ നടന്ന മറ്റൊരു മത്സരത്തിൽ ബോസ്നിയ ഹെർസെ​ഗോവിന ഖത്തറിനെ 3-1ന് തകർത്തുവെങ്കിലും ​ഗോൾ വ്യത്യാസത്തിൽ ​ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരാകുകയായിരുന്നു. കാനഡയും ബോസ്നിയ ഹെർസെ​ഗോവിനയും ​ഗ്രൂപ്പ് ഘട്ടത്തിൽ നാലു പോയിന്റുകൾ വീതം സ്വന്തമാക്കി.ഒരു സമനിലയും രണ്ടു ജയവുമായാണ് ​ഗ്രൂപ്പ് ബിയിൽ സ്വിറ്റസർലൻഡ് ഒന്നാമതെത്തിയത്. സ്വിറ്റ്സർലൻഡിന്റെ റൗണ്ട് ഓഫ് 32 മത്സരം വാൻകൂവറിലായിരിക്കും നടക്കുക.The post നോക്കൗട്ടിലേക്ക് മുന്നേറി സ്വിറ്റ്സർലൻഡും കാനഡയും: ​ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി സ്വിസ് പട appeared first on Kairali News | Kairali News Live.