22 തവണ നടന്നിട്ടുള്ള ലോകകപ്പിൽ ഏട്ട് രാജ്യങ്ങളാണ് ഫുട്ബോൾ ലോകകപ്പ് ഉയർത്തിയിട്ടുള്ളത്. 12 തവണ യൂറോപ്യൻ രാജ്യങ്ങൾ ലോകകിരീടം ചൂടിയപ്പോൾ ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ 10 തവണ ലോകഫുട്ബോളിന്റെ രാജക്കന്മാരായി. ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിൽ നിന്നുള്ള രാജ്യങ്ങൾ ഒരു തവണ പോലും ലോകകപ്പ് നേടിയിട്ടില്ല.ഇത്തവണത്തെ ഫിഫ ലോകകപ്പിൽ അടുത്ത റൗണ്ടിലേക്ക് പ്രവേശനം നേടാതെ ഇതുവരെ പുറത്തായ 5 രാജ്യങ്ങളി‍ൽ ഒന്നു പോലും യൂറോപ്യൻ, ദക്ഷിണമേരിക്കൻ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളതല്ല. ഇതുവരെ റൗണ്ട് ഓഫ് 32 ലേക്ക് യോഗ്യത നേടിയ ഏഴ് ടീമുകളിൽ ആറെണ്ണവും മേൽപറഞ്ഞ ഇരുഭൂഖണ്ഡങ്ങളിൽ നിന്നുള്ളതുമാണ്.കാലാവസ്ഥയും ഇത്തവണത്തെ ലോകകപ്പും28°C-ന് മുകളിലുള്ള താപനില ഫുട്ബോൾ കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്ന് ക്ലൈമറ്റ് സെൻട്രൽ സമീപകാലത്ത് നടത്തിയ പഠനത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഈ താപനിലയിൽ താഴെയുള്ളവയാണ്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂട് ഇത്തവണത്തെ ടീമുകളുടെ പ്രകടനത്തെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.Also read:ബോസ്നിയ ഹെർസെഗോവിന കാഴ്ചവെച്ചത് തീപ്പൊരി മത്സരം; ഒന്നിനെതിരെ മൂന്ന് ഗോൾകളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്ന ഇത്തവണത്തെ ചൂട്, ലോക ഫുട്ബോളിൽ പരമ്പരാഗതമായി കണ്ടുവരുന്ന യൂറോപ്യൻ ദക്ഷിണമേരിക്കൻ ആധിപത്യത്തെ തകർക്കുമോ എന്നും, അതോ പതിറ്റാണ്ടുകളായി കാൽപന്തിൽ ഇരു ഭൂഖണ്ഡങ്ങൾക്കുമുള്ള ആധിപത്യം തുടരുമോ? എന്ന ചോദ്യങ്ങൾക്കുള്ള ഉത്തരവും കൂടി നൽകുന്നതാകും ഇത്തവണത്തെ ലോകകപ്പ്.The post കാലാവസ്ഥ ഇത്തവണ ലോകകപ്പിൽ പുതിയൊരു ചാമ്പ്യനെ സൃഷ്ടിക്കുമോ? appeared first on Kairali News | Kairali News Live.