ആർലിംഗ്ടണിലെ ഡല്ലാസ് സ്റ്റേഡിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ഇതിഹാസതാരം മെസ്സി ചരിത്രം കുറിച്ച രാത്രിയിൽ അർജന്റീനയ്ക്ക് വിജയം. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജെ പോരാട്ടത്തിൽ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളിന് അർജന്റീന തകർത്തു. മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയ മെസ്സി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരം എന്ന റെക്കോർഡ് സ്വന്തമാക്കി. ഓസ്ട്രിയക്കെതിരെ രണ്ടു ഗോൾ നേടിയതോടെ ഇതിഹാസതാരത്തിന്റെ ലോകകപ്പ് ഗോളുകളുടെ എണ്ണം 18 ആയി.കളിയുടെ എട്ടാം മിനുട്ടിൽ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തിയതിന്റെ പിന്നാലെ 38ആം മിനുട്ടിൽ മെസ്സി ആദ്യ ഗോൾ നേടി. ഹാഫ് ബാക് മെദീനയിൽ നിന്നും പന്ത് സ്വീകരിച്ച മാലാഖ തന്റെ 17ആം ലോകകപ്പ് ഗോൾ സ്വന്തമാക്കി. ഒന്നാം പകുതിയിൽ അവസാനിച്ചിടുന്നടുത്ത് നിന്നാണ് രണ്ടാം പകുതിയിൽ അർജന്റീന തുടങ്ങിയത്. തുടക്കത്തിൽ തന്നെ വീണ്ടും മെസ്സി അപകടം സൃഷ്ടിച്ചു.Also Read:ചരിത്രം തിരുത്തി മെസ്സി; ലോകകപ്പിൽ ഓസ്ട്രിയക്കെതിരെ അർജന്റീന ഒരു ഗോളിന് മുന്നിൽ51ആം മിനുട്ടിൽ മെസ്സി ഗോൾ അടിക്കുന്നതിന്റെ വക്കിലെത്തിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ഓസ്ട്രിയ ശ്വാസം വലിച്ചു. മറുവശത്ത് ഡോർട്മുണ്ട് താരം സബിത്സർ ഒറ്റപ്പെട്ട അക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും അതൊന്നും അർജന്റീനയുടെ പ്രതിരോധത്തെയോ ഗോൾകീപ്പറെയോ മറികടന്നില്ല.ഒടുവിൽ കളിയുടെ അധികസമയത്ത് ഓസ്ട്രിയൻ പെനാൽറ്റി ബോക്സിൽ നടന്ന കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഗോൾ കീപ്പർ ക്ലിയർ ചെയ്യാൻ പരാജയപ്പെട്ട പന്ത് വളയ്ക്കുള്ളിലാക്കി താരം രണ്ടാം ഗോളും നേടി.Messias magic; Argentina crushes Austria in World CupThe post മിശിഹാ മാജിക്; ലോകകപ്പിൽ ഓസ്ട്രിയയെ തകർത്ത് അർജന്റീന appeared first on Kairali News | Kairali News Live.