ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് മുട്ട. ഒട്ടുമിക്ക ആരോഗ്യവിദഗ്ദരും മുട്ട നിശ്ചിത അളവിൽ കഴിക്കാനാണ് ശുപാർശ ചെയ്യുന്നത്. ഒരു മുട്ടയിൽ ഏകദേശം ആറ് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ചിലരാകട്ടെ മുട്ട കഴിക്കാനും മടി കാണിക്കാറുണ്ട്. അങ്ങനെയുള്ളവർ ഈ കാര്യങ്ങൾ അറിഞ്ഞോളൂ. മുട്ടയേക്കാൾ അധികം പ്രോട്ടീൻ അടങ്ങിയിരിക്കുന്ന മറ്റ് ഭക്ഷണ സാധനങ്ങൾ അറിയാം.also read:ഭക്ഷണം കഴിക്കുമ്പോൾ ഫോൺ കാണുന്നത് നിർബന്ധമാണോ ? സ്ക്രീനിലെ ബ്ലൂ ലൈറ്റ് നിങ്ങളുടെ ദഹനം അവതാളത്തിലാക്കുംപനീർ (കോട്ടേജ് ചീസ്): 100 ഗ്രാം പനീറിൽ ഏകദേശം 18 മുതൽ 20 ഗ്രാം വരെ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാൽ, തൈര് ഉപയോഗിച്ച് നിർമ്മിക്കുന്ന പനീറിൽ കാർബോഹൈഡ്രേറ്റ് അളവ് കുറവായിരിക്കും. ഇത് കാൽസ്യത്തിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ്. സോയ ചങ്ക്സ്: സോയ ചങ്ക്സ് ഒരു സമ്പൂർണ്ണ പ്രോട്ടീനിന്റെ ഉറവിടമാണ്. 100 ഗ്രാം സോയയിൽ 52 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൊഴുപ്പു നീക്കം ചെയ്ത സോയ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. കടല (ചന): 100 ഗ്രാം കടലയിൽ ഏകദേശം 19 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. സുസ്ഥിരമായ ഊർജ്ജം നൽകുന്നതിൽ ഇവ മികച്ചതാണ്.The post മുട്ടയേക്കാൾ ഉയർന്ന പ്രോട്ടീനോ? ഈ മൂന്ന് സാധനങ്ങളുടെ പ്രത്യേകതകൾ അറിയാം appeared first on Kairali News | Kairali News Live.