അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി. അൻപതാം വാർഷികതോടനുബന്ധിച്ചാണ് വിഷയം ആദ്യമായി ഒൻപതാം ക്ലാസ് സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയത്.“അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്” എന്ന പുതിയ പാഠപുസ്‌തകത്തിലാണ് ഇന്ത്യൻ ജനാധിപത്യം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായി അടിയന്തരാവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നത്.Also Read: അയോധ്യ സംഭാവന ക്രമക്കേട്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതിജനാധിപത്യത്തിൻ്റെ ശക്തിയെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്ന അധ്യായത്തിലാണ് അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഭാഗം കൂട്ടിച്ചേർത്തത്. 1975-77 കാലഘട്ടത്തിലെ അടിയന്തരാവസ്ഥയിലേക്ക് നയിച്ച സാഹചര്യങ്ങളും അത് ജനാധിപത്യ അവകാശങ്ങളിൽ ചെലുത്തിയ സ്വാധീനവും പാഠപുസ്തകം വിശദീകരിക്കുന്നു.The post അടിയന്തരാവസ്ഥ ഒൻപതാം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി എൻസിഇആർടി appeared first on Kairali News | Kairali News Live.