ന്യൂഡല്‍ഹി| പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വാണിജ്യ എല്‍ പി ജി സിലിണ്ടറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം കേന്ദ്ര സര്‍ക്കാര്‍ നീക്കി. ഇത് സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ഔദ്യോഗികമായി കത്ത് നല്‍കി. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ വിതരണം പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങും.പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയിലാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് റെസ്റ്റോറന്റുകളെയും ഹോട്ടലുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ നിയന്ത്രണം മാറുന്നതോടെ ഹോട്ടലുകള്‍ക്ക് ആശ്വാസമാകുമെന്നാണ് വ്യാപാരികളും സര്‍ക്കാരും പ്രതീക്ഷിക്കുന്നത്.Content Highlights:The Central Government has lifted the restrictions imposed on commercial LPG cylinders due to the Middle East conflict. The Ministry of Petroleum issued an official letter to states regarding this decision. This move comes as a major relief to restaurants and hotels that faced severe supply crises.