‘താരസംഘടന ‘അമ്മ’യിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേ’; പ്രതികരിച്ച് നടൻ പൃഥ്വിരാജ്

Wait 5 sec.

താരസംഘടന അമ്മയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഉണ്ടാകുന്ന പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേയെന്ന് നടൻ പൃഥ്വിരാജ്. ചലച്ചിത്ര പ്രവർത്തകനെന്ന നിലയിലും സംഘടനയിലെ ഒരംഗമെന്ന നിലയിലും താൻ അങ്ങനെ ആഗ്രഹിക്കുന്നുവെന്നും പൃഥ്വിരാജ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിക്ക് എത്തിയതായിരുന്നു അദ്ദേഹം.സംഘടനയ്ക്കുള്ളിൽ ആശയപരമായും അല്ലാതെയും വലിയ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്നങ്ങൾക്ക് സംഘടനയ്ക്കുള്ളിൽ തന്നെ രമ്യമായ പരിഹാരം കണ്ടെത്താൻ സാധിക്കാത്തതിനാലാണ് ചില അംഗങ്ങൾ തങ്ങളുടെ സ്ഥാനങ്ങളും അംഗത്വവും രാജിവച്ചതെന്നും നടൻ വ്യക്തമാക്കി. പ്രശ്ന പരിഹാരത്തിനായി ഒരു ജനറൽ ബോഡി വിളിച്ചുചേർത്തിരുന്നുവെന്നും, എന്നാൽ അതിൽ തൃപ്തരല്ലാത്തവരാണ് രാജിവെച്ചു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.also read:‘ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഫ്ലക്സിബളായ നടൻ മമ്മൂക്കയാണ്’അതേസമയം, സിനിമാ പ്രമോഷൻ പരിപാടിക്കെത്തുമ്പോൾ അതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാനും പൃഥ്വിരാജ് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തോതിൽ സമയം കണ്ടെത്തിയാണ് ഒരു സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി തങ്ങൾ എത്തുന്നതെന്നും അവിടെ സിനിമയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചോദിച്ചാൽ, വാർത്തകളിൽ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കാതെ പോകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.The post ‘താരസംഘടന ‘അമ്മ’യിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ അഡ്ഹോക്ക് കമ്മിറ്റിക്ക് കഴിയട്ടേ’; പ്രതികരിച്ച് നടൻ പൃഥ്വിരാജ് appeared first on Kairali News | Kairali News Live.