ഭൂമിയെ സംരക്ഷിക്കാൻ ലോ-കാർബൺ സിമന്റ്; പരിസ്ഥിതി സൗഹൃദപരമായ പദ്ധതിയ്ക്കായി കൈകോർത്ത് അംബുജ സിമെന്റ്സും ലീലാക് ലിമിറ്റഡും

Wait 5 sec.

ലോ-കാർബൺ സിമന്റ് ഉൽ‌പാദനത്തിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംരഭങ്ങളിൽ ഒന്ന് വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനിയായ അംബുജ സിമന്റ്‌സും യുകെ ആസ്ഥാനമായുള്ള ക്ലീൻ ടെക്‌നോളജി സ്ഥാപനമായ ലീലാക് ലിമിറ്റഡും. ഗുജറാത്തിലെ കച്ച് ജില്ലയിലെ സംഘിപുരത്ത് ആണ് പുതിയ സംരഭം ആരംഭിക്കുന്നത്.സംഘിപുരത്തുള്ള അംബുജ സിമന്റ്‌സിന്റെ പ്രതിവർഷ 6.6 ദശലക്ഷം ടൺ ഉത്പാദന ശേഷിയുള്ള പ്ലാന്റിലാണ് പദ്ധതി ആരംഭിക്കുന്നത്. കാർബൺ പുറന്തള്ളൽ കുറയ്ക്കുക,‌ ഇന്ധന ഉപയോഗം കുറയ്ക്കുക, പുനരുപയോ​ഗ ഊ‍ർജ്ജത്തിന്റെ ഉപയോ​ഗം വർദ്ധിപ്പിക്കുക എന്നിവയ്ക്കായി ലീലാക്കിന്റെ കാർബൺ ക്യാപ്‌ചർ, ഹൈബ്രിഡ് ഇലക്ട്രിക് ഹീറ്റിംഗ് സാങ്കേതികവിദ്യ എന്നിവ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പദ്ധതി വിലയിരുത്തും.also read; അയോധ്യ രാമക്ഷേത്രത്തിൽ മാത്രമല്ല മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും വൻ സാമ്പത്തിക ക്രമക്കേട്; ​ഗുരുതര ആരോപണംകൽക്കരി ഉപയോ​ഗം പൂർണ്ണമായി ഇല്ലാതാക്കാനും പകരം മറ്റ് ബദൽ ഇന്ധനങ്ങൾ വളരെ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സഹായിക്കുന്ന രീതിയിലാണ് ഈ സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഇരു സംരഭങ്ങളും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.ഈ പദ്ധതി വിജയകരമായാൽ ഇത് ഏഴ് മുതൽ എട്ട് ശതമാനം വരെ വർദ്ധിക്കാനാണ് സംരഭങ്ങളുടെ തീരുമാനം. പ്രതിവർഷം ഒരു ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് അന്തരീക്ഷത്തിലേക്ക് കലരാതെ പിടിച്ചെടുക്കാൻ പദ്ധതിയിലൂടെ സാധിക്കും. ഈ പദ്ധതി ഇന്ത്യയിലും ആ​ഗോളതലത്തിലും പരിസ്ഥിതി സൗഹൃദപരമായ സിമന്റ് ഉൽ‌പാദനത്തിന് വലിയൊരു മാതൃകയാണ്.The post ഭൂമിയെ സംരക്ഷിക്കാൻ ലോ-കാർബൺ സിമന്റ്; പരിസ്ഥിതി സൗഹൃദപരമായ പദ്ധതിയ്ക്കായി കൈകോർത്ത് അംബുജ സിമെന്റ്സും ലീലാക് ലിമിറ്റഡും appeared first on Kairali News | Kairali News Live.