ദില്ലി സംസ്ഥാന സർക്കാർ സർവീസിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് ആകാൻ നിങ്ങൾക്ക് ഇതാ അവസരം. 289 ഒഴിവുളാണ് ഫോറൻസിക് സയൻസ് ലബോറട്ടറി വകുപ്പിൽ ഉള്ളത്. ജൂലൈ 15 വരെ ഓൺലൈനായി ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.ബയോളജി- 44, സൈബർ ഫോറൻസിക് – 81, ക്രൈം സീൻ – 46, കെമിസ്ട്രി – 37, ബാലിസ്റ്റിക്സ് -18, ലൈ ഡിറ്റക്ഷൻ -12, ഡോക്യുമെന്റ്സ് -15, ഫോട്ടോ -14, ഫിസിക്സ് -16, എച്ച്ആർഡി -5, ഫിംഗർപ്രിന്റ് -1 എന്നിങ്ങനെയാണ് ഒഴിവുകൾ. അപേക്ഷിക്കുന്ന മേഖലയിലോ അല്ലെങ്കിൽ അനുബന്ധ വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവരും. ബിടെക്, തത്തുല്യക്കാരെയും പരിഗണിക്കുന്നു. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിൽ എഴുത്ത് പരീക്ഷ നടക്കുന്നത് . പരീക്ഷ ദൈർഘ്യം രണ്ട് മണിക്കൂറാണ് . ഒരു മാർക്ക് വീതം ആകെ 200 ചോദ്യങ്ങളാണ് ഉള്ളത് അതിൽ രണ്ട് പാർട്ടുകളു ഉണ്ടാകും.പാർട്ട് എ 100 ചോദ്യങ്ങൾ,100 മാർക്ക്. ജനറൽ അവേർനെസ്സ്, റീസണിങ് എബിലിറ്റി, അരിത്തമാറ്റിക്സ് ആൻഡ് ന്യൂമെറിക്കൽ എബിലിറ്റി, ഹിന്ദി ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രിഹെൻഷൻ എന്നീ അഞ്ചു വിഷയങ്ങളിൽ നിന്നും 20 വീതം ചോദ്യങ്ങൾ ഉണ്ടാകും.ALSO RAED :പ്ലസ് വൺ പ്രവേശനം: രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുപാർട്ട് ബി യിലെ 100 ചോദ്യങ്ങൾ അപേക്ഷ യോഗ്യതയായി നിശ്ചയിച്ചിരിക്കുന്ന വിഷയ മേഖലയിൽ നിന്നുള്ളവയായിരിക്കും. ഓരോ തെറ്റുത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് ആകും.15 -7- 2026 തീയതി കണക്കാക്കി പ്രായം പരിഗണിക്കുന്നത്. അതായത് 18 നും 27 വയസ്സിനുമിടയിലായിരിക്കണം. പിന്നാക്ക, പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് മൂന്ന്, അഞ്ച്, പത്ത് ,വയസ്സ് എന്നിങ്ങനെ ഇളവ് ലഭിക്കുന്നു. എന്നാൽ ഭിന്നശേഷി വിഭാഗം അപേക്ഷകരിൽ പിന്നാക്കക്കാർക്ക് പതിമൂന്ന് വയസ്സിന്റേയും. പട്ടിക വിഭാഗക്കാർക്ക് പതിനഞ്ച് വയസ്സിന്റേയും ആനുകൂല്യം കിട്ടുന്നു. വിധവകൾ അല്ലെങ്കിൽ നിയമപരമായി ബന്ധം വേർപിരിഞ്ഞ് പുനർവിവാഹം നടത്തിയിട്ടില്ലാത്ത വനിതകൾ എന്നിവർക്ക് 35 വയസ്സുവരെയും.പിന്നാക്കക്കാർക്ക് 38 വയസ്സുവരെയും. പട്ടിക വിഭാഗത്തിന് 40 വയസ്സുവരെയും അപേക്ഷിക്കാവുന്നതാണ്.വിമുക്തഭടന്മാർക്ക് ഡൽഹി സർവീസിലെ താൽക്കാലിക ജീവനക്കാർക്കും നിയമം അനുസരിച്ച് ആനുകൂല്യം ലഭിക്കുന്നു.29,200 – 92,300 രൂപയായിരിക്കു ശമ്പളം. കൂടാതെ ഗ്രേഡ് പേ, ഡിഎ, എച്ച്ആർഎ, സിസിഎ തുടങ്ങിയ ആനുകൂല്യങ്ങളും മെഡിക്കൽ സൗകര്യങ്ങളും ലഭിക്കുന്നു. അപേക്ഷ ഫീസ് 100 രൂപയാണ്. വനിതകൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാരും വിമുക്തഭടന്മാരും ഫീസ് നൽകേണ്ടതില്ല.അപേക്ഷിക്കുന്നതിന്: https://dsssbonline.nic.inകൂടുതൽ വിവരങ്ങൾക്ക്: www.dsssb.delhi.gov.in, dsssb.delhi.gov.in.dsssb-vecanciesThe post ദില്ലിയിൽ ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.