കൊച്ചി| നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കമുള്ള ആറ് പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കും. കേസില്‍ വാദം നടത്താന്‍ സാവകാശം വേണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യത്തെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്.സുനില്‍ കുമാര്‍, മാര്‍ട്ടിന്‍, വിജീഷ്, വടിവാള്‍ സലീം അടക്കമുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. 20 വര്‍ഷത്തെ തടവിനാണ് പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. എന്നാല്‍ പ്രതികളുടെ ശിക്ഷ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.അതേസമയം നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡിന്റെ ദൃശ്യങ്ങള്‍ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നാണ് അതിജീവിത ആവശ്യപ്പെട്ടു. നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിലൂടെ അതിജീവിത ആവശ്യപ്പെടുന്നത്.Content Highlights:The Kerala High Court postponed hearing the appeal filed by Pulsar Suni and five other convicts to freeze their 20-year sentence. The postponement follows a prosecution request for more time to prepare arguments. Meanwhile, the state government has sought an enhancement of the sentence.