പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചക്ക് വീണ് 11കാരന് ഗുരുതര പരുക്ക്

Wait 5 sec.

കോട്ടയം  | പിതാവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ചക്ക വീണ് 11വയസ്സുകാരന് ഗുരുതര പരുക്കേറ്റു. കോട്ടയം പാക്കില്‍- ചിങ്ങവനം റോഡിലൂടെ ബൈക്കില്‍ യാത്ര ചെയ്ത പരുത്തുംപാറ കുഴിക്കാട്ടുമറ്റം വീട്ടില്‍ ഇ.ജെ.ഷിഹാബിന്റെ മകന്‍ ജെ എസ് ഷാഹിദിനാണ് പരുക്കേറ്റത്. 7-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. കുട്ടി ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും കഴുത്തെല്ല് പൊട്ടുകയായിരുന്നു. പാക്കില്‍ കവലയ്ക്ക് സമീപം പുറമ്പോക്കിലെ പ്ലാവില്‍ നിന്ന് ചക്ക ഷാഹിദിന്റെ തലയില്‍ പതിക്കുകയായിരുന്നു. പ്ലാവ് വെട്ടണമെന്ന് പൊതുമരാമത്ത് വകുപ്പിനോട് നാട്ടുകാര്‍ വളരെക്കാലമായി ആവശ്യപ്പെടുന്നതാണ്.ചക്ക തലയില്‍ വീണു ബോധരഹിതനായ കുട്ടിയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപ ത്രി ന്യൂറോ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. ഒന്നര മാസം പൂര്‍ണ വിശ്രമം ആവശ്യമാണ്.Content Highlights: An eleven-year-old boy was severely injured when a jackfruit fell on him while riding a motorcycle. The accident occurred while he was traveling with his father. He was rushed to the hospital for emergency medical treatment.