ഉദുമ| കാസര്‍കോട് ബേക്കല്‍ താഴെ മൗവ്വലില്‍ 16കാരിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇസ്മയിലിന്റെ മകള്‍ റിന്‍ഷ (16)യാണ് മരിച്ചത്. മുറിയിലെ ജനല്‍കമ്പിയില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. തച്ചങ്ങാട് ഗവ ഹൈസ്‌കൂളില്‍ നിന്നും പത്താംക്ലാസ് പാസായ റിന്‍ഷയ്ക്ക് ആദ്യത്തെ രണ്ട് അലോട്ട്‌മെന്റിലും പ്ലസ് വണ്‍ സീറ്റ് ലഭിച്ചിരുന്നില്ല.പ്രവേശനം ലഭിക്കാത്തതിലെ മനോവിഷമത്തിലാണ് റിന്‍ഷ ജീവനൊടുക്കിയതെന്നാണ് വിവരം. വിവരമറിഞ്ഞ് ബേക്കല്‍ പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)Content Highlights:A 16-year-old girl named Rinsha was found dead inside her bedroom in Bekal, Kasaragod. She had recently passed her tenth-grade exams from Thachangad Government High School. Reports indicate she was severely distressed after failing to secure a Plus One seat in the first two allotments.