അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; വര്‍ക്കറെ സര്‍വീസില്‍ നിന്നും നീക്കും

Wait 5 sec.

കൊച്ചി |  എളമക്കരയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. സംഭവം നടന്ന അങ്കണവാടിയിലെ വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി.അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആരേയും പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി. വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ബിന്ദു കൃഷ്ണ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.പ്രത്യേക അന്വേഷണം നടത്തുന്നതിന് ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോ-ഓര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്നിവരെ ചുമതലപ്പെടുത്തി. ഇവര്‍ നാളെ അങ്കണവാടിയില്‍ നേരിട്ടെത്തി പരിശോധന നടത്തും. റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനും മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി.അതേസമയം, കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ഇരുപതുകാരന്‍ ഒളിവിലാണ്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ യുവാവിനെതിരെ എളമക്കര പോലീസ് പോക്സോ കേസ് ചുമത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്Content Highlights: An Anganwadi worker is set to be dismissed from service following allegations of sexual abuse against a three-and-a-half-year-old girl. The Department of Women and Child Development initiated strict action after the incident came to light. Police have registered a case and started a detailed investigation.