അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 12 വയസുകാരന്‍ അറസ്റ്റില്‍

Wait 5 sec.

ഗൊരഖ്പൂര്‍| ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പതുമാസം പ്രായമായ കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് 12 വയസുകാരന്‍. ഗുലാരിഹ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.കുഞ്ഞിന്റെ ബന്ധുവായ 12വയസ് കാരന്‍ അര്‍ദ്ധരാത്രിയില്‍ കുട്ടിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി അടുത്തുള്ള ഒരു ഷെഡില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അശ്ലീല വീഡിയോ കണ്ട ശേഷമായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ തെളിവുകള്‍ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചു.പുലര്‍ച്ചെ രണ്ട് മണിക്ക് അമ്മ ഉണരുമ്പോഴാണ് കുട്ടി അടുത്തില്ലെന്ന് മനസിലായത്. പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കുട്ടിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് 12കാരന്‍ പ്രതിയെന്ന് വ്യക്തമായത്. പ്രതിയെ അറസ്റ്റ് ചെയ്തു.‘Content Highlights:A 12-year-old boy has been arrested in Gorakhpur, Uttar Pradesh, for brutally assaulting a nine-month-old infant. The suspect allegedly abducted the child while she was sleeping next to her mother. Police discovered evidence on his phone indicating he committed the crime after viewing obscene videos.