മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷ വിലയിരുത്തൽ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്ര ജലശക്തി മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ വിലയിരുത്തലിനായി രൂപീകരിച്ച അഞ്ചംഗ സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധി ടി കെ ശിവരാജനെ ഏകപക്ഷീയമായി നീക്കം ചെയ്തത് ആശങ്കാജനകമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.നടപടിയിൽ ശക്തമായ എതിർപ്പ് അറിയിച്ചാണ് ഡോ ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര ജലശക്തി മന്ത്രി സി ആർ പാട്ടീലിന് കത്തയച്ചത്. കേരള പ്രതിനിധിയെ ഒഴിവാക്കിയത് ഇത് കേരള സർക്കാരുമായി കൂടിയാലോചിക്കാതെ എടുത്ത തീരുമാനമാണ്. മുല്ലപ്പെരിയാർ വിഷയം പൊതുസുരക്ഷയുടെയും,Also read: ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കരുത്; മദ്യ നികുതിയിളവിൽ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭമനുഷ്യ സുരക്ഷയുടെയും കാര്യമാണെന്നും അന്തർസംസ്ഥാന ജലവിതരണ തർക്കത്തിനും മുകളിലാണ് മുല്ലപ്പെരിയാർ വിഷയമെന്നും ഡോ ജോൺ ബ്രിട്ടാസ് എം പി അയച്ച കത്തിൽ പറയുന്നു. കേന്ദ്ര സർകാർ തീരുമാനം പുനഃപരിശോധിക്കണമെന്നും ജോൺ ബ്രിട്ടാസ് എം പി ആവശ്യപ്പെട്ടു.The post മുല്ലപ്പെരിയാർ സുരക്ഷ വിലയിരുത്തൽ സമിതിയിൽ നിന്ന് കേളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയത് ആശങ്കാജനകം; കത്തയച്ച് ഡോ ജോൺ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.