ലക്നൗവിൽ കോച്ചിംഗ് സെന്ററിൽ വൻ തീപിടിത്തം: രക്ഷപ്പെടാൻ ഒന്നാം നിലയിൽ നിന്ന് ചാടി വിദ്യാർത്ഥികൾ

Wait 5 sec.

ലക്നൗ | ഉത്തർപ്രദേശിലെ വടക്കുപടിഞ്ഞാറൻ ലക്നൗവിലുള്ള അലിഗഞ്ച് പ്രദേശത്തെ കോച്ചിംഗ് സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളിൽ നിരവധി ആളുകൾ കുടുങ്ങുകയും രക്ഷപ്പെടാനായി ചില വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയും ചെയ്തതായി ദൃക്‌സാക്ഷികൾ അറിയിച്ചു.വാണിജ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ കോച്ചിംഗ് സെന്ററിന് പുറമെ പെറ്റ് ഷോപ്പും മറ്റ് കടകളും പ്രവർത്തിക്കുന്നുണ്ട്. തീ അതിവേഗം പടർന്നതിനെ തുടർന്ന് ഒന്നാം നിലയിലുള്ള കോച്ചിംഗ് സെന്ററിൽ നിന്ന് ആളുകൾ താഴേക്ക് ചാടുകയായിരുന്നു. ജനൽ തകർത്ത് പുറത്തുകടന്ന ഒരാൾ താഴെയുള്ള വേലിയിലേക്ക് വീഴുന്നതിന്റെയും, തുടർന്ന് നാട്ടുകാർ ചേർന്ന് ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വീഴ്ചയിൽ പരിക്കേറ്റ ഇയാൾ നിലവിൽ ചികിത്സയിലാണ്.തീപ്പിടുത്തത്തിനിടയിൽ കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ പൂച്ചയെയും അഗ്നിരക്ഷാ ഉദ്യോഗസ്ഥൻഅഞ്ചു മുതൽ ഏഴു വരെ വിദ്യാർത്ഥികൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയതായും ഇതിൽ ഒരാളുടെ അസ്ഥിക്ക് ഒടിവുണ്ടായതായും ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കെട്ടിടത്തിന്റെ ചില ജനലുകൾ തകർത്തിരുന്നു. കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു പൂച്ചയെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.വിവരമറിഞ്ഞ് പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഡെപ്യൂട്ടി മുഖ്യമന്ത്രി ബ്രജേഷ് പഥക് സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. പരിക്കേറ്റവർക്ക് കൃത്യമായ വൈദ്യസഹായം ഉറപ്പാക്കാനും ആശ്വാസ നടപടികൾ വേഗത്തിലാക്കാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. Content HighlightsA massive fire broke out at a three-storey building housing a coaching centre in Lucknow’s Aliganj area. Several students were trapped inside and jumped from the first floor to escape the blaze, resulting in injuries. Fire tenders controlled the flames, and CM Yogi Adityanath ordered speedy relief.