തിരുവനന്തപുരം| എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കീമിന്റെ പരീക്ഷ ഫലം മാറ്റിവെച്ചു. ഇന്ന് നടത്തേണ്ടിയിരുന്ന ഫലപ്രഖ്യാപനമാണ് മാറ്റിയത്. സി ബി എസ് ഇ പുനര്‍മൂല്യനിര്‍ണയ മാര്‍ക്ക് കൂടി പരിഗണിച്ച് റാങ്ക് ലിസ്റ്റ് പുന:ക്രമീകരിച്ച ശേഷം ഈ മാസം 26-ന് ഫലം പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് സി ബി എസ് ഇ പ്ലസ് ടു പുനര്‍ മൂല്യനിര്‍ണയ പരീക്ഷ ഫലം പ്രഖ്യാപിച്ചത്.മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടണമെന്ന നിരവധി വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ നടപടി. എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും അവസരം ഉറപ്പുവരുത്തുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി റോജി എം ജോണ്‍ പ്രതികരിച്ചു. വിദ്യാര്‍ഥികളുടെ ആശങ്ക പരിഗണിച്ച് പ്രശ്‌നം ഉടനടി പരിഹരിക്കാന്‍ പരീക്ഷ കമീഷണര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.Content Highlights: The declaration of KEAM results for engineering and pharmacy courses has been postponed to June 26. Higher Education Minister Roji M John stated that the delay will allow the inclusion of newly published CBSE revaluation marks. This decision aims to ensure equal opportunity for all students.