ദിനംപ്രതി ഇന്ത്യൻ കാർ വിപണിയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഡീസല്‍ എസ്യുവി വാഹനങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. മലിനീകരണ നിയന്ത്രണ നിയമങ്ങൾ ശക്തമായ സാഹചര്യത്തിൽ കാർ നിർമാതാക്കൾ അവരുടെ പ്രമുഖ ഡീസല്‍ എന്‍ജിൻ മോഡലുകൾ പിൻവലിച്ചിട്ടുണ്ട്. എന്നാലും ഡീസല്‍ എന്‍ജിനുകളിൽ ഓടുന്ന വാഹനങ്ങൾക്ക് ഇപ്പോഴും ശക്തമായ ആരാധകരാണ് ഉള്ളത്. 25 ലക്ഷത്തിന് തഴെയുള്ള ചില ഡീസല്‍ എസ്യുവി മോഡലുകള്‍ പരിചയപ്പെടാം.1. ഹ്യുണ്ടായ് ക്രേറ്റഹ്യുണ്ടായ് ക്രേറ്റയിൽ ഒരുക്കിയിരിക്കുന്നത് വിശാലമായ ഫീച്ചറുകളാണ്. ക്രേറ്റിന്റെ ഡീസൽ എൻജിൻ 1.5 ലിറ്ററാണ്. ദീർഘ ദൂരം യാത്ര ചെയ്യാൻ താത്പര്യമുള്ളവർക്ക് ഡ്രൈവിങ് അനായാസമാക്കാനുള്ള ഓട്ടമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമുണ്ട് ഈ കാറിൽ . നിലവിൽ ലഭ്യമായതിൽ ഏറ്റവുംകൂടുതൽ ഇന്ധനക്ഷമതയുള്ളത് ഹ്യുണ്ടേയ് ക്രേറ്റയ്ക്കാണ്.2. കിയ സെല്‍റ്റോസ്പുത്തൻ ഡിസൈനും ലാംഗ്വേജും പുതിയ പ്ലാറ്റ്ഫോമും അടിസ്ഥാനമാക്കിയ കിയയുടെ മോഡൽ എത്തുന്നു. മുന്‍ തലമുറയേക്കാള്‍ കൂടുതല്‍ വലിപ്പവും കാബിന്‍ സ്പേസും ഈ മോഡലിനുണ്ട്. എന്നാൽ എൻജിനുകളിൽ വലിയ മാറ്റങ്ങൾ ഇല്ല. കൂടാതെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമുണ്ട്. ഡീസല്‍ എന്‍ജിൻ 1.5 ലിറ്ററാണ്. മാനുവൽ ആയിട്ട് 19.4 കിലോമീറ്ററും ഓട്ടമാറ്റിക്കില്‍ 17.8 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.ALSO RAED : ടിക്കറ്റില്ലാതെ ട്രെയിൻ കയറിയാൽ ഇനി ഇരട്ടി പണി; പിഴ കൂട്ടി ഇന്ത്യൻ റെയിൽവേ3. ടാറ്റ ഹാരിയ സഫാരിടാറ്റയുടെ ഹാരിയറും സഫാരിയും വാഹനത്തിന്റെ വലിപ്പം, കാബിന്‍ സ്പേസ്, ഫീച്ചറുകള്‍ എന്നിവയുടെ കാര്യത്തിൽ മുൻപന്തിയിലുള്ള മോഡലുകളാണ്. .കുറെ വർഷങ്ങളായി ടാറ്റ മോഡലുകള്‍ക്ക് കരുത്തേകുന്ന 2.0 ലിറ്ററിന്റെ ടര്‍ബോ ഡീസല്‍ എന്‍ജിനാണ്. ഇതിൽ 168ബിഎച്ച്പി കരുത്തും 350എന്‍എം ടോര്‍ക്കും ഉണ്ട് . 6 സ്പീഡ് മാനുവല്‍,ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ ബോക്സുകളും ലഭ്യമാണ്.The post പരിചയപ്പെടാം ചില ഡീസല് എസ്യുവി മോഡലുകള് appeared first on Kairali News | Kairali News Live.