’30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ആരോ​ഗ്യമന്ത്രീ’: വീണാ ജോർജ്

Wait 5 sec.

സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം വർധിച്ചിട്ടും വിഷയത്തിൽ നിരുത്തരവാദിത്തപരമായ ഇടപെടൽ നടത്തുന്ന ആരോ​ഗ്യമന്ത്രി കെ മുരളീധരനെതിരെ രൂക്ഷവിമ‍ർശനവുമായി വീണാ ജോർജ്. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപന പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോ​ഗ്യവകുപ്പ് പൂർണ്ണ പരാജയമാണെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. ഈ സാഹചര്യത്തിൽ വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കാൻ വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോ​ഗ്യ വകുപ്പിന് കഴിയുന്നില്ല എന്ന വിഷയത്തിൽ നിയമസഭയിൽ പ്രതിപക്ഷം ഉയർത്തിയ പ്രശ്നങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടിയപ്പോൾ ’10 വർഷത്തെ റീൽസും 5 വർഷത്തെ വീണമീട്ടലും ആണ് പ്രശ്‍നം’ എന്ന് കെ. മുരളീധരൻ പറഞ്ഞതായി കണ്ടു. സോണിയാ ​ഗാന്ധിയെ മദാമ്മയെന്നും അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്നും വിളിച്ച മുരളീധരനിൽ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരൻ ഇടയ്ക്കിടെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരിക്കുന്നതായി വീണാ ജോർജ് വ്യക്തമാക്കി.also read; യു ഡി എഫ് ബജറ്റിൽ ​ഡീലുകൾ നടന്നു; കേന്ദ്ര അവഗണനയ്ക്കെതിരെ കടുത്ത നിലപാടില്ല: വി ജോയ്എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ ഇപ്പോഴത്തെ ആരോ​ഗ്യ മന്ത്രിക്ക് പ്രശ്നമാകാം. കാരണം അന്ന് ഏറ്റവും കൂടുതൽ കള്ളങ്ങൾ പറഞ്ഞു അന്യായമായും നീതിരഹിതമായും ആരോഗ്യവകുപ്പിനെയും മന്ത്രിയെയും പ്രതിപക്ഷത്തു നിന്ന് ആക്രമിച്ചതിലും അധിക്ഷേപിച്ചതിലും മുന്നിൽ നിന്ന ആളുകളിൽ ഒരാളാണ് ഇന്നത്തെ ആരോഗ്യമന്ത്രി. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാങ് പോലെ പറഞ്ഞവരിലേക്ക് ശക്തമായി തിരിച്ചെത്തുന്നത് നാം കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണാ ജോർജ് വ്യക്തമാക്കി.ശിവകുമാറിന്റെ കാലത്ത് ഡെങ്കിപ്പനി മൂലമുള്ള മരണനിരക്ക് കേരളത്തിൽ 0.8 ആയിരുന്നത് കഴിഞ്ഞ ‘വീണമീട്ടലിന്റെ ‘കാലത്ത് 0.1 ആയി കുറച്ചു. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക്. യു ഡി എഫ് കാലത്ത് അടിസ്ഥാന സൗകര്യം ഇല്ലാതെ ഇടുക്കിയിൽ ഒരു മെഡിക്കൽ കോളേജ് തുടങ്ങി. അംഗീകാരം കിട്ടിയില്ല. എന്നാൽ കഴിഞ്ഞ അഞ്ച് വർഷക്കാലം കേരളത്തിൽ തുടങ്ങിയത് ഒന്നല്ല 4 മെഡിക്കൽ കോളേജുകൾ ആണ്. അം​ഗീകാരവും ലഭിച്ചു. വിദ്യാർഥികൾ അവസാന വർഷത്തേക്ക് കടക്കുന്നു.ശിശുമരണ നിരക്ക് യു ഡി എഫ് കാലത്ത് 12. 2025-ൽ എൽഡിഎഫ് കാലത്ത് അത് 5.6. യു ഡി ഡഫ് കാലത്ത് 200 ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധന ലാബ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചു; തുടങ്ങിയില്ല. എന്നാൽ കഴിഞ്ഞ സർക്കാർ എല്ലാ ആരോ​ഗ്യ കേന്ദ്രങ്ങളിലും ലാബുകൾ സാധ്യമാക്കി. 1300 ലാബുകളിലൂടെ ലാബ് ശൃംഖല കേരളത്തിൽ സാക്ഷാത്ക്കരിച്ചു. മാത്രമല്ല, എല്ലാ ജില്ലകളിലും ജില്ലാ ആശുപത്രി തലത്തിൽ സൂപ്പർ സ്പെഷ്യലിറ്റി ചികിത്സ സാധ്യമാക്കുന്നതിന്‌ ‘കാത്ത് ലാബ് ‘ തുടങ്ങി. ഇങ്ങനെ തുടങ്ങി ആയിരക്കണക്കിന് കാര്യങ്ങളാണ് എൽഡിഎഫ് കാലത്തെ മാറ്റങ്ങളായി വീണാ ജോ‍ർജ് ചൂണ്ടിക്കാണിക്കുന്നത്.30 ദിവസത്തിനിടെ 87 പേർ പനി ബാധിച്ച് കേരളത്തിൽ മരിച്ചു എന്ന യാഥാർത്ഥ്യത്തിന്റെ മുന്നിലാണ് ആരോ​ഗ്യ മന്ത്രി നിസ്സാരമായി കാര്യങ്ങളെ കാണുന്നത്. വകുപ്പിനെ ഏകോപനത്തോടെ നയിച്ച് ജനങ്ങളുടെ ആശങ്ക അകറ്റാൻ ഫലപ്രദമായ ഇടപെടൽ നടത്തുകയാണ് ആരോഗ്യമന്ത്രി ചെയ്യേണ്ടതെന്നും വീണാ ജോർജ് വ്യക്തമാക്കി.The post ’30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേർ, വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ആരോ​ഗ്യമന്ത്രീ’: വീണാ ജോർജ് appeared first on Kairali News | Kairali News Live.