നല്ലിലയിൽ നാട്ടുകാർക്ക് ഭീഷണിയായി തെരുവുനായ്ക്കൂട്ടം; ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ അധികൃതർ

Wait 5 sec.

നെടുമ്പന ഗ്രാമപഞ്ചായത്തിലെ നല്ലിലയിൽ തെരുവുനായ ശല്യം രൂക്ഷമാവുന്നതായി നാട്ടുകാരുടെ പരാതി. പുലിയില സംഘം ജംഗ്ഷൻ, കൊച്ചുമണ്ടക്കാട് ഭഗവതി ക്ഷേത്ര പരിസരം, തെറ്റിക്കുറ്റിക്കുന്നിൽ ക്ഷേത്ര പ്രദേശം, വട്ടവിള, തടത്തിൽമുക്ക് എന്നിവിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമാവുന്നത്.കാൽനടയാത്രക്കാർക്കും ഇരുചക്രവാഹന യാത്രികർക്കും തെരുവുനായകൾ വലിയ ഭീഷണിയായി മാറിയിരിക്കുകയാണ് പ്രദേശത്ത് കൂടി വിഹരിക്കുന്ന നായസംഘം. കാൽനടയാത്രക്കാരെ നായകൾ പിന്തുടരുന്നതും രാത്രികാലങ്ങളിൽ തൊഴുത്തിൽ കെട്ടിയിരിക്കുന്ന വളർത്ത് മൃഗങ്ങളെ കടിക്കുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ട്.also read; പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 50കാരിയ്ക്കെതിരെ ലൈംഗികാതിക്രമംതെരുവുനായ ആക്രമണത്തിൽ ഇതുവരെ നിരവധി പേർക്കാണ് ചികിത്സ തേടേണ്ടി വന്നത്. ഇരുചക്രവാഹനങ്ങൾക്ക് മുന്നിലേക്ക് തെരുവുനായകൾ പെട്ടെന്ന് ചാടിക്കയറുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായും പരാതിയുണ്ട്. പ്രദേശത്ത് നിരവധി തവണ അപകടങ്ങൾ ഒഴിവായത് ഭാഗ്യം കൊണ്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.പ്രശ്നം ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. മറ്റ് പ്രദേശങ്ങളിൽ നിന്ന് പിടികൂടി വന്ധ്യംകരണ നടപടികൾ പൂർത്തിയാക്കിയ തെരുവുനായകളെ ഈ മേഖലകളിൽ കൊണ്ടുവന്ന് ഉപേക്ഷിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.ഇതുസംബന്ധിച്ച് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറുന്ന തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.The post നല്ലിലയിൽ നാട്ടുകാർക്ക് ഭീഷണിയായി തെരുവുനായ്ക്കൂട്ടം; ഫലപ്രദമായ നടപടികൾ സ്വീകരിക്കാതെ അധികൃതർ appeared first on Kairali News | Kairali News Live.