ബ്രിട്ടനെ ഇനി ആൻഡി ബേൺഹാം നയിക്കും

Wait 5 sec.

ബ്രട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ രാജിയ്ക്ക് പിന്നാലെ അടുത്ത പ്രധാനമന്ത്രി ആരെന്ന ചർച്ചകൾ പുരോ​ഗമിക്കുകയാണ്. ഇതിനിടയിലാണ് മുൻ ​ഗ്രേറ്റർ മാഞ്ചസ്റ്റ‍ർ മേയറും മുൻ കാബിനറ്റ് മന്ത്രിയുമായ ആൻഡി ബേൺഹാം അടുത്ത പ്രധാനമന്ത്രി ആയേക്കുമെന്ന സൂചനയെത്തുന്നത്. പാർട്ടിക്കുള്ളിൽ സ്റ്റാർമർക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു ഇതിന് പിന്നാലെയാണ് രാജി.ബ്രിട്ടന്റെ വടക്കന്‍ മേഖലകളില്‍, പ്രത്യേകിച്ച് മാഞ്ചസ്റ്ററില്‍ ആന്‍ഡി ബേണ്‍ഹാമിനുള്ള സ്വാധീനം ചെറുതല്ല. കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് അനുകൂലമായി നിലകൊണ്ട നയങ്ങളുടെ പേരില്‍ അദ്ദേഹത്തിന് ‘കിങ് ഓഫ് ദി നോര്‍ത്ത്’ എന്ന വിളിപ്പേര് നേടിക്കൊടുത്തത്. പ്രാദേശിക താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പാര്‍ട്ടി ഭേദമന്യേ ഭരണകൂടത്തോട് പോരാടാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു.also read; സ​ഹോദരൻ രക്ഷപ്പെട്ടു ; അമേരിക്കയിൽ മാതാപിതാക്കളേയും മുത്തശ്ശിയേയും വെടിവെച്ച് കൊന്ന ഇന്ത്യൻ വംശജൻ അറസ്റ്റിൽവെസ്റ്റ്മിന്‍സ്റ്ററിലെ അധികാരകേന്ദ്രങ്ങളില്‍ ഇരിക്കുന്ന പരമ്പരാഗത ഉദ്യോഗസ്ഥ രാഷ്ട്രീയത്തില്‍ നിന്നും വ്യത്യസ്തമായി, സാധാരണക്കാര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ശൈലിയാണ് ബേണ്‍ഹാമിന്റേത്. ഒരു പ്രാദേശിക രാഷ്ട്രീയ നേതാവ് എന്നതിനപ്പുറത്തേക്ക് ബ്രിട്ടീഷ് പാർലമെന്റിലും കാബിനറ്റിലും ദീർഘകാലത്തെ പ്രവർത്തന പരിചയം ബേൺഹാമിനുണ്ട്. ലേബർ പാർട്ടി സർക്കാരിന്റെ കാലത്ത് ആരോ​ഗ്യമന്ത്രിയായും സാംസ്കാരിക മന്ത്രിയായും കെയർ സ്റ്റാർമർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടിയിലെ തീവ്ര ഇടതുപക്ഷ ചിന്താ​ഗതിക്കാർക്ക് വളരെ സ്വീകാര്യനായ വ്യക്തിയാണ് കെയർ സ്റ്റാർമർ.The post ബ്രിട്ടനെ ഇനി ആൻഡി ബേൺഹാം നയിക്കും appeared first on Kairali News | Kairali News Live.