ഫിഫ ലോകകപ്പ് 2026: ട്യുണീഷ്യയെ തകർത്ത് നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽ

Wait 5 sec.

ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിൽ നിന്നും ഒന്നാം സ്ഥാനക്കാരായി നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. കൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഹാനിബാളിന്റെ നാട്ടുകാരായ ട്യുണീഷ്യയെ തകർത്താണ് ഓറഞ്ച് പട തങ്ങളുടെ കരുത്ത് കാട്ടിയത്. അതേസമയം ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ ട്യുണീഷ്യയുടെ ലോകകപ്പ് യാത്ര ഇതോടെ അവസാനിച്ചു. ആക്രമണാത്മക ശൈലിക്ക് യോജിച്ച 4-3-3 വിന്യാസത്തിലിറങ്ങിയ ഓറഞ്ച് പടയ്ക്കെതിരെ 5-3-2 എന്ന പ്രതിരോധാത്മകമായ ഫോർമേഷനിലാണ് ടുണീഷ്യ അണിനിരന്നത്.Also Read: ഫിഫ ലോകകപ്പ് 2026: ചരിത്രം കുറിച്ച് ഐവറി കോസ്റ്റ്; കുറസാവോയെ തകർത്ത് നോക്കൗട്ട് യോഗ്യത നേടികളിയുടെ മൂന്നാം മിനുട്ടിൽ ടുണീഷ്യൻ താരം എല്ലൈസ് സ്കീര്‍ സെല്‍ഫ് ഗോളിലൂടെ നെതർലൻഡ്സിനെ മുന്നിൽ എത്തിച്ചു. ഗോൾ വഴങ്ങിയതിന്റെ ആഘാതത്തിൽ നിന്ന് ടുണീഷ്യൻ താരങ്ങൾ കരകയറുന്നതിനു മുന്നേ ഏഴാം മിനുട്ടിൽ ലിവർപൂൾ നായകൻ വിർജിൽ വാൻ ഡിജിക് നൽകിയ അസ്സിസ്റ്റിൽ നിന്നും ബ്രയാൻ ബ്രോബി ഓറഞ്ച് പടയുടെ രണ്ടാം ഗോൾ നേടി. രണ്ടാം പകുതിയിൽ ഹാനിബാൾ മെജ്ബ്രിയിൽ നിന്നും ലഭിച്ച പന്ത് ഡച്ച് വലയിലെത്തിച്ച് ഹസീം മസ്തൂരി ട്യുണീഷ്യയുടെ ആശ്വാസഗോൾ നേടി. എന്നാൽ അധികം വൈകാതെ ജാൻ പോൾ വാൻ ഹെക്കെ ഓറഞ്ച് പടയുടെ മൂന്നാം ഗോൾ സ്കോർ ചെയ്തു ട്യുണീഷ്യയുടെ പ്രതീക്ഷകൾ കുഴിച്ചു മൂടിThe post ഫിഫ ലോകകപ്പ് 2026: ട്യുണീഷ്യയെ തകർത്ത് നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽ appeared first on Kairali News | Kairali News Live.