തിരുവനന്തപുരം നഗരസഭയിലെ സംഘർഷം; എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ കേസെടുത്ത് പൊലീസ്

Wait 5 sec.

തിരുവനന്തപുരം നഗരസഭയിലെ സംഘർഷത്തിൽ എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ  കേസെടുത്ത് പൊലീസ്. എൽഡിഎഫ് കൗൺസിലർ സിന്ധുവിന്റെ പരാതിയിലാണ് ആദ്യത്തെ കേസ് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. കേസിൽ ആകെ 10 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാ നാഥ്‌ ഉൾപ്പടെയുള്ളവരാണ് പ്രതിപട്ടികയിലുള്ളത്.നഗരസഭയിൽ ഇന്നലെയാണ് സംഘർഷം ഉണ്ടായത്. കാപ്പാക്കേസിൽ പിടിയിലായ ബിജെപി കൗൺസിലർ സു​ഗതന്റെ രാജി ആവശ്യപ്പെട്ടാണ് എൽഡിഎഫ് കൗൺസിലർമാ‍‌‍‌ർ സമാധാനപരമായി പ്രതിഷേധിച്ചത്. പിന്നാലെ വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള ബിജെപി കൗൺസിലർമാർ എൽഡിഎഫ് അംഗങ്ങളെ ആക്രമിച്ചതാണ് സംഘർ‍ഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പത്ത് എൽഡിഎഫ് കൗൺസിലർമാർക്ക് പരിക്കേറ്റിരുന്നു. നികുതി അപ്പീൽ സ്ഥിരംസമിതി ചെയർപേഴ്സൺ സിന്ധു ശശിയുടെ തലയ്ക്ക് ​ഗുരുതര പരിക്കേറ്റിരുന്നു.also read:വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിൽ ദുരൂഹത; വീര്യം കുറഞ്ഞ മദ്യം നിർമിക്കാൻ റിലയൻസ് കമ്പനിയുംഹൈക്കോടതി ഉത്തരവിനെ തുടർന്ന് പുനർസത്യപ്രതിജ്ഞ നടത്തിയ ബിജെപി അംഗങ്ങൾ ചട്ടലംഘനം നടത്തിയതിൽ എൽഡിഎഫ് അംഗങ്ങൾ മേയറുടെ ചേംബർ ഉപരോധിക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ കെ ശ്രീകുമാർ, ആർ പി ശിവജി, രാഖി രവികുമാർ, വഞ്ചിയൂർ പി ബാബു, ടി കെ രഞ്ജിത്‌ എന്നിവരെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.The post തിരുവനന്തപുരം നഗരസഭയിലെ സംഘർഷം; എൽഡിഎഫ് കൗൺസിലറുടെ പരാതിയിൽ കേസെടുത്ത് പൊലീസ് appeared first on Kairali News | Kairali News Live.